HOME
DETAILS
MAL
ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനറാകും; തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍
backup
April 18 2022 | 09:04 AM
തിരുവനന്തപുരം: ഇ.പി.ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം.
എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന് സിപിഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്.
നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായമന്ത്രിയായിരുന്നു ഇ.പി ജയരാജന്. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് കുറച്ചുനാള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് തിരിച്ചുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."