ഹുബ്ബള്ളിയിലെ സംഘർഷം: വർഗീയ പോസ്റ്റിട്ടയാൾ റിമാൻഡിൽ
ഹുബ്ബള്ളി (കർണാടക)
ഹുബ്ബള്ളി പൊലിസ് സ്റ്റേഷനു സമീപമുണ്ടായ സംഘർഷത്തിനു കാരണമായ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. അഭിഷേക് ഹിരേമത്തിനെയാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. പ്രതി ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. പ്രതിക്കുവേണ്ടി വി.എച്ച്.പിയും ഹിന്ദു അഡ്വക്കേറ്റ് അസോസിയേഷനുമാണ് ജാമ്യഹരജി നൽകിയിരുന്നത്.
മക്ക ഹറം പള്ളിയുടെ ചിത്രത്തിനു മുകളിൽ കാവിക്കൊടി കെട്ടിയതായി മോർഫ് ചെയ്ത് പ്രതി വാട്‌സ്ആപ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ഹുബ്ബള്ളി പൊലിസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച രാത്രി മാർച്ച് നടത്തി. തുടർന്ന് സംഘർഷമുണ്ടായി. കല്ലേറിൽ സി.ഐ ഉൾപ്പെടെ 11 പൊലിസുകാർക്ക് പരുക്കേറ്റു. കല്ലേറിൽ ഏഴു പൊലിസ് വാഹനങ്ങൾ തകരുകയും ചെയ്തു. പൊലിസ് ലാത്തിച്ചാർജും കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. തുടർന്ന് പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനിൽക്കുകയാണ്. കേസിൽ 100ലേറെ പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആക്രമികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."