തമിഴ്നാട്ടില്‍ ഡി.എം.കെ ചുവടുറപ്പിക്കുന്നു; 68 സീറ്റുകളില്‍ ലീഡ്: കമല്ഹാസന് മുന്നില്‍
ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡി.എം.കെ ചുവടുറപ്പിക്കുന്നു.അമ്മയും തലൈവറുമില്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പല്‍ ഡി.എം.കെ-കോണ്‍ഗ്രസ് മുന്നണി ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ചുവടുറപ്പിക്കുകയാണ്.
68 സീറ്റുകള്‍ക്കാണ് ഡി.എം.കെ മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം 42 സീറ്റുകളിലാണ് എ.ഐ.എ.ഡി.എം.കെ മുന്നണി മുന്നിട്ടുനില്‍ക്കുന്നത്.
അതേസമയം മക്കള്‍ നീതിമയ്യം പാര്‍ട്ടിയുമായി രംഗത്തുവന്ന കമല്ഹാസന് കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ആയിരത്തോളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിലതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 136 സീറ്റ് നേടിയാണ് 2016 തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള മുഖ്യകക്ഷിയായ ഡി.എം.കെയുടെ യു.പി.എ മുന്നണിക്ക് 98 സീറ്റുകളിലാണ് വിജയിക്കാനായത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."