പുതിയ സ്ഥലങ്ങളില്‍ മൈക്രോഫോണിന് അനുമതി നല്‍കില്ല, മൈക്കിന്റെ ശബ്ദം പുറത്തു കേള്‍ക്കരുത്; കര്‍ശന നിര്‍ദേശവുമായി യോഗി
ലഖ്‌നൗ: രാജ്യത്ത് വിവിധയിടങ്ങളില്‍ മതചടങ്ങുകള്‍ക്കിടെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് മതചടങ്ങുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ക്ക് നിര്‍ദേശം നല്‍കി യോഗി. മൈക്രോഫോണ്‍ ഉപയോഗിക്കാമെന്നും എന്നാല്‍ ശബ്ദം കെട്ടിടത്തിന് പുറത്തു കേള്‍ക്കരുതെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ശബ്ദം മറ്റുള്ളവര്‍ക്ക് അസൗകര്യമാകരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ സര്‍ക്കാറിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. വേണ്ട മുന്‍കരുതലുകളെടുത്ത് എല്ലാ ഉത്സവങ്ങളും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും നടത്തണം. പ്രലോഭനമുണ്ടാക്കും വിധം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ചെറിയ പെരുന്നാള്‍, അക്ഷയ തൃതീയ ആഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.പുതിയ സ്ഥലങ്ങളില്‍ മൈക്രോഫോണിന് അനുമതി നല്‍കില്ലെന്നും യോഗി അറിയിച്ചു. ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത ആചാരവുമായി ബന്ധപ്പെട്ട നടന്ന ഘോഷയാത്രയില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ഉച്ചഭാഷിണിയെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. നേരത്തെ, ഗുജറാത്തിലും മദ്ധ്യപ്രദേശിലും രാമനവമി ദിനത്തിലും അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."