മുഖ്യമന്ത്രിയ്ക്ക് പിന്നാലെ കോടിയേരിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന് മയോക്ലിനിക്കിലെ തുടര്‍ച്ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ശനിയാഴ്ചയാണ് അമേരിക്കയിലേക്കുപോകുന്നത്. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം.
പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അനുമതിയോടെയാണ് ഇരുവരും വിദേശത്തേക്ക് ചികിത്സയ്ക്കായി തിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് മാറിനില്‍ക്കുന്നില്ല എന്നതിനാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കും കൈമാറുന്നില്ലെന്നാണ് വിവരം. രണ്ടാഴ്ച്ചത്തെ തുടര്‍ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്.
രോഗത്തെത്തുടര്‍ന്ന് 2020 നവംബറില്‍ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി എടുത്തിരുന്നു. അന്ന് എ വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."