HOME
DETAILS

ആർ.എസ്.എസ് റാലിക്ക് അനുമതി നൽകി തെലങ്കാന ഹൈക്കോടതി; മുസ്‌ലിം പള്ളികൾക്ക് സംരക്ഷണമൊരുക്കണമെന്നും കോടതി

  
backup
February 28 2023 | 15:02 PM

telengana-high-court-gives-permission-to-rss-rally

ഹൈദരാബാദ്: ആർ.എസ്.എസ് റാലിക്ക് അനുമതി നൽകി തെലങ്കാന ഹൈക്കോടതി. നിർമൽ ജില്ലയിലെ ഭൈൻസ ടൗണിൽ ആണ് മാർച്ച് അഞ്ചിന് റാലി നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. നേരത്തെ സമാധാനത്തിന് ഭംഗം വരുമെന്ന് കാണിച്ച് പൊലിസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ആർ.എസ്.എസ്. കോടതിയെ സമീപിക്കുകയായിരുന്നു.

സമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്താതെ പരിപാടി നടത്തണമെന്ന വ്യവസ്ഥയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. മതപരമായ ഏറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് ഭൈൻസ എന്നതിനാൽ തന്നെ കടുത്ത നിബന്ധനകളാണ് ആർ.എസ്.എസ് റാലിക്ക് നിർദേശിച്ചിട്ടുള്ളത്.

റാലിയിൽ പരമാവധി 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശം. ക്രിമിനൽ ചരിത്രമില്ലാത്തവർ മാത്രമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത് എന്ന് ഉറപ്പുവരുത്തണം. മുസ്‌ലിം ആരാധനാലയങ്ങളിൽ നിന്ന് 300 മീറ്റർ അകലെ വരെയാണ് റാലിക്ക് അനുമതി. മുസ്‌ലിം പള്ളികൾക്ക് സുരക്ഷയൊരുക്കാനും പൊലിസിന് കോടതിയുടെ നിർദേശമുണ്ട്.

കൂടാതെ, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനും റാലി സമാധാനപരമായി നടത്താനും സംഘാടകർ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പ്രസംഗമോ നടത്താൻ പാടില്ലെന്നും നിർദേശമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago