ടെൽക് എം.ഡിയും അമേരിക്കയിൽ; അവധി അനുവദിച്ച് ഉത്തരവിറങ്ങി
ടി. മുഹമ്മദ്
തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെയും നാഷണൽ തെർമൽ പവർ കോർപറേഷന്റെയും കീഴിലുള്ള ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടർ ബിപിൻ സത്യയും അമേരിക്കയിൽ. അവധി അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കി.
വ്യക്തിപരമായ ആവശ്യത്തിനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയതെന്നും പകരം ചുമതല ജോയിൻ്റ് ജനറൽ മാനേജർ ഡോ. ജോഫി ജോർജ് വഹിക്കുമെന്നും ഉത്തരവിൽ പറയുനനു. യാത്രാ ചെലവ് ഉദ്യോഗസ്ഥൻ തന്നെ വഹിക്കുമെന്നും ഉത്തരവിലുണ്ട്.
ഏപ്രിൽ 20 മുതൽ മെയ് എട്ടു വരെയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. വിദേശ രാജ്യങ്ങളിലേക്കും രാജ്യത്തിനകത്തുള്ള മറ്റിടങ്ങളിലേക്കും ട്രാൻസ്‌ഫോർമറുകൾ കയറ്റിയയയ്ക്കുന്നതാണ് ടെൽക്കിന്റെ പ്രധാന വാണിജ്യ മേഖല. അമേരിക്കയിലെ ഡ്യൂക്ക് ഫ്‌ളോർ ഡാനിയൽ എന്ന നിർമാണ കമ്പനി അവരുടെ ഇന്തോനേഷ്യയിലെ പ്രൊജക്ടിലേക്ക് ടെൽക്കിൽനിന്ന് വലിയ തോതിൽ ഉൽപന്നങ്ങൾ വാങ്ങാറുണ്ടെന്ന് അവരുടെ തന്നെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഏപ്രിൽ 23ന് പുറപ്പെട്ട് മേയ് 10 ന് തിരിച്ചെത്തുമെന്ന് അറിയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."