ത്രിപുരയില്‍ സി.പി.എമ്മിന് തിരിച്ചടി, പ്രതിപക്ഷസ്ഥാനവും ത്രിശങ്കുവില്‍,<br>തിപ്ര മോത പെട്ടിയിലാക്കിയത് ബി.ജെ.പി സി.പി.എം വോട്ടുകളും
അഗര്‍ത്തല: 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു കഴിഞ്ഞ തവണ ബി.ജെ.പി ത്രിപുരയില്‍ ഭരണം പിടിച്ചത്. അന്ന് പ്രതിപക്ഷ സ്ഥാനമെങ്കിലും ഉണ്ടായിരുന്നു സി.പി.എമ്മിന്. ഇത്തവണ ഗോത്രവര്‍ഗ മേഖലകളിലെ മികച്ച വിജയം നേടിയ തിപ്ര മോതയാകും നിയമസഭയിലെ ഏറ്റവും വലിയ രണ്ടാംകക്ഷി. ഇതോടെയാണ് സി.പി.എമ്മിന് പ്രതിപക്ഷസ്ഥാനവും നഷ്ടമായേക്കുക.
എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് തിപ്ര മോത്ത പാര്‍ട്ടി തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ മാത്രമേ സി.പി.എം കോണ്‍ഗ്രസ് സഖ്യത്തിന് പ്രതിപക്ഷ നേതൃസ്ഥാനമുണ്ടാകൂ. തിപ്ര മോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന നിലപാടിലാണ് ബി.ജെ.പി എന്നാണ് വാര്‍ത്തകള്‍. അതേ സമയം ഇടത് കോണ്‍ഗ്രസ് സഖ്യവും തിപ്ര മോത്ത നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതിപക്ഷ വോട്ടുകള്‍ തിപ്ര മോതയും സ്വതന്ത്രരും പെട്ടിയിലാക്കിയതോടെ പത്തിലധികം സീറ്റുകളില്‍ സി.പി.എം സഖ്യത്തിന്റെ പരാജയത്തിന് കാരണമായി. കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിരുന്നു. ഗോത്ര മേഖലകളിലെ തിപ്ര മോത പാര്‍ട്ടിയുടെ വരവ് വന്‍ വിജയം നേടുന്നതില്‍ നിന്ന് ബി.ജെ.പിയെയും തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ നേടിയ ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്റ്റി ഇത്തവണ ഒറ്റ സീറ്റില്‍ ഒതുങ്ങിയതും തിപ്ര മോതയുടെ പ്രതിരോധം കൊണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."