കെ.ആര് ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരം; ഐ.സി.യു.വിലേക്ക് മാറ്റി
തിരുവനന്തപുരം: കെ.ആര് ഗൗരിയമ്മയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നേരത്തെ അവരെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം നേരിയ പുരോഗതിയുണ്ടായിരുന്നതിനാല് മുറിയിലേക്കു മാറ്റിയിരുന്നു.
എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ വീണ്ടും ഐ.സി.യു.വിലേക്ക് മാറ്റിയിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
നേരത്തെ ശരീരത്തില്‍ അണുബാധയേറ്റിട്ടുണ്ടെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.
1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് കെ.ആര്.ഗൗരിയമ്മ. 57ലെആദ്യ മന്ത്രിസഭയില്‍ അംഗമായവരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും കൂടിയാണവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."