HOME
DETAILS

മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: അടച്ചിടല്‍ മെയ് 16 വരെ

  
Web Desk
May 06 2021 | 05:05 AM

complete-lockdown-from-the-next-day-closing-until-may-16th-123456-123

തിരുവനന്തപുരം: കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 16 വരെയാണ് ലോക് ഡൗണ്‍ തുടരുക. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മറ്റന്നാള്‍ രാവിലെ ആറുമണി മുതലാണ് ലോക്ഡൗണ്‍ തുടങ്ങുക.

വൈകുന്തോറും സ്ഥിതിഗതികള്‍ കൂടുതല്‍ വെല്ലുവിളികളുയര്‍ത്തുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിരവധി ജില്ലകളില്‍ ഓക്‌സിജന്‍ കിടക്കകള്‍ പോലും കിട്ടുന്നില്ല. മൃതദേഹങ്ങള്‍ അടക്കുന്നതിനും കാത്തിരിക്കണം. നിലവില്‍ ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വ്യക്തമാകുന്നത്. വരും ദിനങ്ങളില്‍ സാഹചര്യം കൂടുതല്‍ വഷളാവുമെന്നായിരുന്നു ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ലോക് ഡൗണ്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അതേ രീതിയില്‍ തന്നെയാകും തുടരുക. എന്തൊക്കെ കാര്യങ്ങള്‍ക്ക് നിയന്ത്രണമെന്നും എന്തെല്ലാം അനുവദിക്കുമെന്നുമുള്ള കാര്യത്തില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നറിയിക്കും.

നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നായിരുന്നു വിദഗ്ധര്‍ ഉയര്‍ത്തിയിരുന്ന ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിരുന്നു. രണ്ടാം ഡോസ് വാക്‌സിന് മുന്‍ഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  7 days ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  7 days ago
No Image

കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ

Kuwait
  •  7 days ago
No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  7 days ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  7 days ago
No Image

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

Kerala
  •  7 days ago
No Image

സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്

uae
  •  7 days ago
No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Kerala
  •  7 days ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  7 days ago