HOME
DETAILS

പീച്ചിയിലെ സി.ഐ.ടി.യു തൊഴിലാളിയുടെ ആത്മഹത്യ; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി

  
backup
April 25, 2022 | 4:54 AM

kerala-citu-freight-worker-suicide-peachi-cpm-branch-secretary-replaced-2022

തൃശൂര്‍:പീച്ചിയില്‍ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനെയാണ് മാറ്റിയത്. സി.ഐ.ടി.യു തൊഴിലാളി സജിയുടെ ആത്മഹത്യ കുറിപ്പില്‍ ഗംഗാധരനെതിരെ ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

ഗംഗാധരന്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സജി നേരത്തെയും പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായി സജിയെ ഒറ്റപ്പെടുത്തുകയും ചെയ്തു. സി.ഐ.ടി.യുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സജി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് വലിയ തോതിലുള്ള വിമര്‍ശനമുണ്ടായി.

ഏപ്രില്‍ 10നായിരുന്നു സജി ആത്മഹത്യ ചെയ്തത്.പാര്‍ട്ടി പ്രവര്‍ത്തകരെ മൃതദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.സജിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  2 days ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  2 days ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  2 days ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  2 days ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  2 days ago