HOME
DETAILS

അറിവിനെ ഭയക്കുന്ന ഭരണകൂടം

  
backup
April 25 2022 | 06:04 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ad%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f


കല്ലുവച്ച നുണകളുടെ അടിത്തറയിലാവും ഏതു കാലത്തും ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ പടുത്തുയർത്തപ്പെടുക. അത് ഫാസിസത്തിന്റെ ഒരു പൈതൃക രീതിയാണ്. അതുകൊണ്ടുതന്നെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അറിവിനെ ഫാസിസം എപ്പോഴും ഭയക്കുന്നു. അത്തരം ജ്ഞാനസമ്പാദനത്തെ തടയുക എന്നത് ഫാസിസത്തിന്റെ അജൻഡയായി മാറുന്നത് സ്വാഭാവികം. ലോകചരിത്രം പരിശോധിച്ചാൽ ഇതിന് ധാരാളം ഉദാഹരണങ്ങൾ കണ്ടെത്താനാകും. ഹിറ്റ്‌ലറും മുസോളിനിയുമടക്കമുള്ള ഫാസിസ്റ്റ് ഭരണാധികാരികൾ വിദ്യാഭ്യാസത്തിനുമേൽ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സ്വേച്ഛാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന് ഇപ്പോഴും കടുത്ത നിയന്ത്രണമാണുള്ളത്.


എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, എന്തിനാണ് വിദ്യാഭ്യാസ കാര്യങ്ങളിൽ ഇത്തരം ഫാസിസ്റ്റു സമ്പ്രദായങ്ങളെ പിന്തുടരുന്നത് ? പാഠ്യപദ്ധതികളിൽ ആസൂത്രിത കാവി രാഷ്ട്രീയ അജൻഡകൾ തിരുകിക്കയറ്റുക തന്നെയാണ് മോദി സർക്കാർ ചെയ്യുന്നത് എന്നതിന്റെ തെളിരേഖയാണ് സി.ബി.എസ്.ഇ 10, 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ.


സംഘ്പരിവാറിന് ഇഷ്ടപ്പെടാത്തതും മുസ്‌ലിം സമുദായവുമായി അതിവിദൂരമായെങ്കിലും ബന്ധപ്പെടുന്നതുമായ പാഠഭാഗങ്ങൾ നീക്കം ചെയ്തിരിക്കുകയാണ് പുതിയ പാഠപുസ്തക പരിഷ്‌കാരങ്ങളിൽ. ജനാധിപത്യവും വൈവിധ്യവും അടങ്ങുന്ന പാഠഭാഗം, പ്രശസ്ത ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതകൾ, ആഫ്രോ-ഏഷ്യൻ മേഖലയിലെ ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ ഉദയം, ചേരിചേരാ മുന്നേറ്റം, ശീതസമരം, വാണിജ്യ വിപ്ലവം തുടങ്ങിയവയാണ് പാഠപുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്തിരിക്കുന്നത്.
സംഘ്പരിവാർ പിടിമുറുക്കിയ നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റം. കടുത്ത മുസ്‌ലിം വിരുദ്ധതയും ആധുനിക ജനാധിപത്യ, മതേതര മൂല്യങ്ങളോടുള്ള വിരക്തിയുമാണ് ഇതിനു പിന്നിൽ. മുസ്‌ലിം സമുദായാംഗമായി ജനിച്ചു എന്നതായിരിക്കാം ഫൈസ് അഹമ്മദ് ഫൈസിനോടുള്ള വിരോധത്തിനു കാരണം. കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന അദ്ദേഹം ഇസ്‌ലാമിനു വേണ്ടി എപ്പോഴെങ്കിലും എന്തെങ്കിലും എഴുതിയ കവിയല്ല. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച അദ്ദേഹം, വിഭജനാനന്തരം പാകിസ്താനിൽ ജീവിച്ചു എന്നതും സംഘ്പരിവാറിന്റെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം.
മുസ്‌ലിം രാജാക്കൻമാർ നടത്തിയ പടയോട്ടങ്ങളെ എല്ലാ മുസ്‌ലിംകളും അംഗീകരിക്കുന്നില്ല. എങ്കിലും ഇസ്‌ലാമിക സാമ്രാജ്യം എന്നൊക്കെ കേൾക്കുമ്പോൾ സംഘ്പരിവാറിന് കലിയിളകുന്നതിനു കാരണം മുസ്‌ലിം വിരോധം മാത്രമാണ്. ആധുനിക രാഷ്ട്രീയ കാഴ്ചപ്പാടുകളോടുള്ള എതിർപ്പാണ് ചേരിചേരാ മുന്നേറ്റത്തോടും മറ്റുമുള്ള അവരുടെ വിദ്വേഷത്തിനു പിന്നിൽ. ഇതര ദർശനങ്ങളെക്കുറിച്ചും രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും പുതുതലമുറ അറിവു നേടുന്നതിനെ സംഘ്പരിവാർ വല്ലാതെ ഭയപ്പെടുന്നു എന്ന് ഇതിൽനിന്നെല്ലാം വ്യക്തം. ഫാസിസത്തിന്റെ ആഗോള സ്വഭാവമാണത്.


ഇതൊരു പുതിയ കാര്യമല്ല. അധികാരം കിട്ടിയ സന്ദർഭങ്ങളിലെല്ലാം, വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ സംഘ്പരിവാർ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. 1977ൽ അധികാരത്തിൽ വന്ന ജനതാ സർക്കാരിൽ ഇടംനേടിയ സംഘ്പരിവാർ അക്കാദമിക കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി പാഠ്യപദ്ധതികൾ മാറ്റിയെഴുതിയത് അക്കാലത്തു തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ചരിത്രപാഠപുസ്തകങ്ങളിൽ സിഖ് മതം ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന് എഴുതിച്ചേർത്തതായിരുന്നു അതിലൊന്ന്. ശക്തമായ സ്വത്വാഭിമാനമുള്ള സിഖ് സമുദായത്തിൽ അത് കടുത്ത പ്രതിഷേധം സൃഷ്ടിച്ചു. ആ പ്രതിഷേധം ഖലിസ്ഥാൻ വിഘടനവാദത്തിന് വളമാകുക പോലുമുണ്ടായി. പിന്നീട് അധികാരത്തിലിരുന്ന സന്ദർഭങ്ങളിലെല്ലാം സംഘ്പരിവാർ ഇതു തുടർന്നിട്ടുണ്ട്. ബി.ജെ.പിക്ക് അധികാരം കിട്ടിയ ചില സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമായ പല അസംബന്ധങ്ങളും എഴുതിച്ചേർത്തിട്ടുണ്ട്. ലോകത്ത് ആദ്യമായി കണ്ടുപിടിക്കപ്പെട്ട വിമാനം പുഷ്പകവിമാനമാണെന്നും ഗണപതിയുടെ ശിരസ്സ് പ്ലാസ്റ്റിക് സർജറിയിലൂടെ ചേർക്കപ്പെട്ടതാണെന്നുമൊക്കെയുള്ള ആർ.എസ്.എസിന്റെ ജൽപനങ്ങൾ, പ്രമുഖരെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില വിദ്യാഭ്യാസ വിചക്ഷണർ ഏറ്റുപാടുന്ന അവസ്ഥപോലുമുണ്ടായി.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഈ നീക്കം ഊർജിതമായി. ആ മന്ത്രിസഭയിൽ മാനവ വിഭവശേഷി സഹമന്ത്രിയായിരുന്ന രാംശങ്കർ കത്തീരിയയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. മോദി സർക്കാർ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കാൻ നിയോഗിക്കപ്പെട്ടവരുടെ പട്ടികയിൽ ആർ.എസ്.എസ് മുഖപത്രത്തിന്റെ മുൻ പത്രാധിപർ ബൽദേവ് ശർമയെ ഉൾപ്പെടുത്തിയത് അക്കാലത്താണ്. കൂടാതെ ആർ.എസ്.എസ് പ്രതിനിധികളായ ഇന്ദർമോഹൻ കപാലിയ യു.ജി.സിയിലേക്കും സുദർശൻ റാവു ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ തലപ്പത്തേക്കും നിയോഗിക്കപ്പെട്ടു. കേന്ദ്ര സർവകലാശാലയിലും എൻ.സി.ഇ.ആർ.ടിയിലുമൊക്കെ സംഘ്പരിവാർ അനുകൂലികളായ വിദ്യാഭ്യാസ വിചക്ഷണർ നിയോഗിക്കപ്പെടുകയുമുണ്ടായി.
സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ആലോചനാ മുന്നണിക്കാർ ചേർന്ന് നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോൾ പാഠ്യപദ്ധതികളിൽ വന്നുകൊണ്ടിരിക്കുന്ന ചരിത്രവിരുദ്ധവും വസ്തുതകൾക്കു നിരക്കാത്തതുമായ മാറ്റങ്ങൾ. വരുംതലമുറയെ അസത്യങ്ങളും അസംബന്ധങ്ങളും പഠിപ്പിക്കുക എന്ന മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ഇതിനു തടയിടേണ്ടത് ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. മൂല്യങ്ങളിൽ വിശ്വസിക്കുന്ന സർവരും ഒത്തുചേർന്ന് ഈ അനീതിക്കെതിരെ, ഭരണഘടനയുടെ സങ്കൽപങ്ങളെ കാറ്റിൽ പറത്തുന്ന തിന്മക്കെതിരേ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്; ഒട്ടും വൈകാതെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago