HOME
DETAILS

കൊവിഡ്: കൂടുതല്‍ ജാഗ്രത പാലിക്കുക: സമസ്ത നേതാക്കള്‍

  
backup
May 06, 2021 | 1:14 PM

be-awre-on-covid-19

 

കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ വ്യാപനതോത് അനുദിനമെന്നോണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പതിനായിരങ്ങളാണ് ഓരോ ദിവസവും കൊവിഡ് രോഗികളായി മാറുന്നത്. അത്യന്തം ഭീതികരമായ സാഹചര്യമാണിത്. രോഗ ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും അപര്യാപ്തമാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഓരോ ദിവസവും മരണങ്ങളുടെ നിരക്കില്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്.

രോഗം വന്നാല്‍ മതിയായ ചികില്‍സ തേടുന്നതോടൊപ്പം രോഗവ്യാപനത്തിനുള്ള സാധ്യതകളെല്ലാം അടക്കണം. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദ്ദേശിക്കുന്ന മുന്‍ കരുതലുകളെല്ലാം ഓരോരുത്തരും പാലിച്ചേ പറ്റൂ. സാമൂഹ അകലം പാലിക്കലും ശരീരം ശുദ്ധിയായി പരിപാലിക്കലുമെല്ലാം പ്രധാനമാണ്. ജനങ്ങള്‍ നിയന്ത്രണമില്ലാതെ ഒരുമിച്ചുകൂടാന്‍ ഇടവരരുത്. ആരാധനാലങ്ങളിലും മതിയായ ജാഗ്രത പാലിക്കണം. കല്യാണമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ പരമാവധി എണ്ണം കുറയ്ക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. മറ്റിടങ്ങളിലും ജനക്കൂട്ടങ്ങള്‍ ഒഴിവാക്കണം. മാസ്‌കില്ലാതെ പുറത്തിറങ്ങരുത്. നമ്മുടെ അശ്രദ്ധ കൊണ്ടും ഉദാസീനത കൊണ്ടും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കരുത്. വിഷയം അതീവ ഗുരുതരമാണെന്നും കാര്യങ്ങള്‍ ആശങ്കരപരമാണെന്നും ഓരോരുത്തരും മനസ്സിലാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago