സുല്‍ത്താന്‍ ബത്തേരിയെ 'ഗണപതിവട്ട'മാക്കി ബിജെപി; ഔദ്യോഗിക പോസ്റ്ററിലും മാറ്റമില്ല
വയനാട് സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടമാക്കി ബിജെപി ഔദ്യോഗിക പോസ്റ്റര്‍. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തിന്റെ പോസ്റ്ററിലാണ് സുല്‍ത്താന്‍ബത്തേരിയെ ഗണപതി വട്ടമാക്കി പരിഷ്കരിച്ചിട്ടുള്ളത്. എന്‍ഡിഎ വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍.
'കെ സുരേന്ദ്രന്റെ പത്രസമ്മേളനം നാളെ(12/4/2024) രാവിലെ 10 മണിക്ക് ഗണപതി വട്ടത്ത്' എന്നാണ് പോസ്റ്റര്‍ ഉള്ളടക്കം.
കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ താന്‍ ജയിച്ചാല്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യുമെന്ന് സുരേന്ദ്രന് അഭിപ്രായപ്പെട്ടത്.
'സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നായിരുന്നു. ടിപ്പുവിന്റെ അധിനിവേശകാലത്ത് ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി'യാണ് പിന്നീട് പരിഷ്കരിക്കപ്പെട്ട് സുല്‍ത്താന്‍ ബത്തേരി ആയത്. താന്‍ അധികാരത്തിലെത്തിയാല്‍ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."