
സാമ്പത്തിക സംവരണവാദികള്‍ക്ക് തിരിച്ചടി
സംവരണം അന്‍പത് ശതമാനത്തിലധികം കടക്കരുതെന്നും ഇന്ദിരാ സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നുമുള്ള സുപ്രിംകോടതി വിധി ആശ്വാസകരമാണ്. സംവരണമെന്ന തത്വം ഉണ്ടായതുമുതല്‍ അത്തരമൊരു സംവിധാനത്തെ തകര്‍ക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളായിരുന്നു പിന്നീടുണ്ടായത്. ഭരണ സിരാകേന്ദ്രങ്ങളില്‍ സ്വാധീനമുറപ്പിച്ചിരുന്ന സവര്‍ണലോബികളില്‍ നിന്നായിരുന്നു ഇത്തരം നീക്കങ്ങളില്‍ ഏറിയ പങ്കും ഉണ്ടായതെങ്കില്‍, ഇപ്പോഴിതിന്റെ ചുക്കാന്‍ പിടിക്കുന്നത് മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളാണ്. വോട്ടുബാങ്ക് ലക്ഷ്യംവച്ച് നടത്തുന്ന ഇത്തരം സംവരണ അട്ടിമറികള്‍ക്ക് സുപ്രിംകോടതി വിധിയോടെ അന്ത്യം കുറിക്കേണ്ടതാണ്.
ഗുജറാത്തില്‍ പട്ടേലുമാര്‍ക്കും മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗക്കാര്‍ക്കും കേരളത്തില്‍ മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗക്കാര്‍ക്കും അതുപോലെ മറ്റു പല സംസ്ഥാനങ്ങളിലും മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ചതും കേരളമടക്കമുള്ള ചില സംസ്ഥാന സര്‍ക്കാരുകള്‍ അതു നടപ്പാക്കാന്‍ തുടങ്ങിയതും അക്ഷരാര്‍ഥത്തില്‍ സംവരണമെന്ന തത്വത്തെ അട്ടിമറിക്കുന്നതായിരുന്നു. സാമ്പത്തിക അസമത്വം പരിഹരിക്കാനല്ല സംവരണം ഏര്‍പ്പെടുത്തിയതെന്ന യാഥാര്‍ഥ്യം തമസ്‌കരിച്ച്, സംവരണത്തെ സാമ്പത്തിക പാക്കേജായി ചുരുക്കിക്കൊണ്ടുവരികയായിരുന്നു കേരളത്തിലെ ഇടത് സര്‍ക്കാര്‍ അടക്കം ചില സംസ്ഥാന ഭരണകൂടങ്ങള്‍. അത്തരം കുതന്ത്രങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി തടയിട്ടത്.
സംവരണം പരമാവധി അന്‍പത് ശതമാനം എന്നതാണ് രാജ്യത്തെ നിയമമെന്നും അത് മറികടക്കുകയല്ല നടപ്പിലാക്കുകയാണ് വേണ്ടതെന്നുമുള്ള കോടതിയുടെ ഉറച്ച നിലപാട് അട്ടിമറിക്കാന്‍ ഭരണഘടനാഭേദഗതി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇടതുസര്‍ക്കാരിലെ നിയമമന്ത്രിയായിരുന്ന എ.കെ ബാലന്റെ പ്രതികരണം അത്തരമൊരു സാധ്യതയിലേക്കുള്ള സൂചനയായും വിലയിരുത്താവുന്നതാണ്. സുപ്രിംകോടതി വിധി കേരളത്തിലെ പത്ത് ശതമാനം മുന്നോക്ക സംവരണത്തെ ബാധിക്കുമെന്നും നിലവിലുള്ള സാമുദായിക സംവരണത്തെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍, പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതിയാണ് ഇനിയുള്ള പോംവഴിയെന്നാണ് വിധി വന്ന ദിവസം അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം.
മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്ന ദരിദ്രര്‍ക്ക് പത്ത് ശതമാനം സംവരണം എന്ന് ആദ്യമായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. പിന്നാലെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ അതു നടപ്പിലാക്കുകയും ചെയ്തു. കൂടുതല്‍ വിഭാഗങ്ങളെ സംവരണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അതത് സംസ്ഥാനങ്ങളിലെ പിന്നോക്ക വിഭാഗ കമ്മിഷനുകള്‍ തീരുമാനിച്ചതിലൂടെ 27 സംസ്ഥാനങ്ങളില്‍ സംവരണം 50 ശതമാനത്തിനു മുകളിലായി. എന്നാല്‍ 102-ാം ഭരണഘടനാ ഭേഭഗതിയോടെ പിന്നോക്ക സംവരണം നിര്‍ണയിക്കാനുള്ള അധികാരം രാഷ്ട്രപതിക്കായി. സംവരണ നയത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും രാഷ്ട്രപതിക്ക് ഗവര്‍ണറുമായി ആലോചിച്ചു മാത്രമേ അത്തരം തീരുമാനങ്ങള്‍ എടുക്കാനാവൂ എന്നും കഴിഞ്ഞ ദിവസത്തെ വിധിന്യായത്തിലും സുപ്രിംകോടതി എടുത്തുപറയുകയുണ്ടായി.
ദേശീയ മുഖ്യധാരയില്‍നിന്നു ജാതീയ കാരണങ്ങളാല്‍ അകന്നു കഴിയുന്നവരെയാണ് സംവരണത്തിനായി പരിഗണിക്കേണ്ടത്. പിേന്നാക്കാവസ്ഥ സ്ഥാപിക്കുന്ന കണക്കുകള്‍ ഉണ്ടെങ്കില്‍ സംവരണം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നത് തെറ്റായ വ്യാഖ്യാനമാണെന്നുമുള്ള കോടതി നിരീക്ഷണം, വോട്ടുബാങ്ക് ലക്ഷ്യം വച്ച് സംവരണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും പാഠമാകേണ്ടതാണ്.
മറാത്തികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രിംകോടതി സുപ്രധാന വിധി പ്രസ്താവം നടത്തിയത്. മറാത്ത സംവരണം നടപ്പാക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ സംവരണം 65 ശതമാനം ആകുമെന്ന് വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. സംവരണം അന്‍പത് ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചില്‍, ജസ്റ്റിസ് ഭൂഷണ്‍ എടുത്തു പറഞ്ഞതും ഇതുതന്നെ. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനു ശേഷം 1992 ലെ ഇന്ദിരാ സാഹ്നി കേസിലാണ് ആകെ സംവരണം അന്‍പത് ശതമാനത്തില്‍ കൂടരുതെന്നും അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ വര്‍ധിപ്പിക്കാന്‍ പാടുള്ളൂവെന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ വിധി പുനഃപരിശോധിക്കണമെന്നാണ് സുപ്രിംകോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യവും കോടതി നിരാകരിച്ചു.
1950 മുതല്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടുപോരുന്നതാണ് മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം. കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും മുന്‍നിര നേതാക്കളൊക്കെയും സവര്‍ണ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ഈ പാര്‍ട്ടികളില്‍ നിന്ന് ഇത്തരമൊരാവശ്യം ഉയര്‍ന്നുവന്നതില്‍ അത്ഭുതപ്പെടാനില്ലായിരുന്നു. അതിനാല്‍ തന്നെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മുഖ്യധാരാ പാര്‍ട്ടികളെല്ലാം ചേര്‍ന്നു ഭരണഘടനാവിരുദ്ധമായ തീരുമാനം പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു. സംവരണം ദരിദ്രരെ കരകയറ്റാനുള്ള എന്തോ ഒരു പദ്ധതിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നു. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന മുന്നോക്കക്കാരും സര്‍ക്കാരും പറഞ്ഞുപോരുന്നത്, മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുകൊണ്ട് പിേന്നാക്ക വിഭാഗങ്ങളുടെ സംവരണത്തില്‍ യാതൊരു കുറവും വരില്ല എന്നാണ്. ബാലിശമാണ് ഈ വാദം. ഈ വാദം കേട്ടാല്‍ തോന്നുക രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ഏക ആശ്രയം സംവരണമാണെന്നാണ്. സംവരണം മാത്രമല്ല പിേന്നാക്കക്കാര്‍ക്കുള്ള ഏക അവലംബം. ജനറല്‍ മെരിറ്റില്‍ വരുന്ന അന്‍പത് ശതമാനത്തിലും രാജ്യത്തെ ദലിത്, പിന്നോക്ക, ന്യൂനപക്ഷങ്ങള്‍ക്കവകാശമുണ്ട്. ജനറല്‍ വിഭാഗത്തില്‍നിന്ന് പത്തു ശതമാനമെടുത്ത് മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് കൊടുക്കുമ്പോള്‍ പിേന്നാക്ക വിഭാഗങ്ങളുടെ അവകാശവും കൂടിയാണ് കവര്‍ന്നെടുക്കുന്നത്. ഈ സത്യം ബോധപൂര്‍വം മറച്ചുപിടിച്ചാണ് മുന്നോക്കക്കാരിലെ പിേന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം നീക്കിവയ്ക്കുന്നതുകൊണ്ട് സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടമൊന്നും ഉണ്ടാവില്ലെന്ന പ്രചാരണം സര്‍ക്കാരും സവര്‍ണ വിഭാഗങ്ങളും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗമാണ് സംവരണം എന്ന് ആരും കരുതുന്നില്ല. ഭരണഘടന തയാറാക്കിയവരും അങ്ങനെ കരുതിയിട്ടില്ല. ഒരു രംഗത്ത് സ്വാഭാവിക പ്രവേശനം നിഷേധിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് അത് സാധിച്ചുകൊടുക്കുക എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. മറ്റുള്ളവര്‍ക്കൊപ്പം പിന്നോക്ക വിഭാഗങ്ങളും ഉയര്‍ന്നുവരാന്‍ ഭരണഘടനാ ശില്‍പികള്‍ കണ്ട മാര്‍ഗവും ഇതാണ്. ഈ സംവിധാനത്തെയാണ്, അതിന്റെ ആവിര്‍ഭാവം മുതല്‍ തകര്‍ക്കാന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇനിയുമൊരു ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം അന്‍പത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി നിഷ്പ്രഭമാക്കുന്ന നിയമനിര്‍മാണം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പാസാക്കിക്കൂടായ്കയില്ല. സുപ്രിംകോടതി വിധി സംവരണ വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുമ്പോഴും ഇത്തരമൊരു ഭീഷണി ഡമോക്ലസിന്റെ വാള്‍ പോലെ സംവരണ വിഭാഗങ്ങളുടെ ശിരസിനുമേല്‍ തൂങ്ങിക്കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രമുറങ്ങുന്ന മദീനയിലെ അല്‍ ഖലാ പള്ളിയുടെ നവീകരണം ആരംഭിച്ചു
Saudi-arabia
• 8 days ago
മാർച്ച് 31നകം ഇ-കെവൈസി പൂർത്തിയാക്കണം; ഇല്ലെങ്കിൽ റേഷൻ വിഹിതം നഷ്ടപ്പെടാം
Kerala
• 8 days ago
ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച സ്വർണം; പൊലീസുകാരൻ ഒപ്പം, സർക്കാർ വാഹനത്തിൽ യാത്ര; രന്യ റാവു സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
latest
• 8 days ago
ഇത് സഊദി ലീഗല്ല, റൊണാൾഡോയുടെ ലീഗ്! അമ്പരിപ്പിക്കുന്ന കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം
Football
• 8 days ago
ദുബൈയിലെ റോഡുകളിലെ ഈ നിയമലംഘനങ്ങള്‍ നടത്തിയാല്‍ എഐ റഡാറുകള്‍ തൂക്കും, ജാഗ്രതൈ!
uae
• 8 days ago
ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പ്രിയപ്പെട്ട അധ്യാപകനടുത്തേക്ക് ഓടിയെത്തി യുഎഇ പ്രസിഡന്റ്; ചിത്രങ്ങള്‍ വൈറല്‍
uae
• 8 days ago
അവനെ പോലൊരു താരത്തെ കിട്ടിയത് രോഹിത്തിന്റെ ഭാഗ്യമാണ്: മുൻ പാക് താരം
Cricket
• 8 days ago
നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
Kerala
• 8 days ago
കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെതിരെ കേസ്
Kerala
• 8 days ago
ട്രെയിനിൽ അടിവസ്ത്രത്തിൽ ബെൽറ്റ് ഘടിപ്പിച്ച് 18 ലക്ഷം രൂപ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Kerala
• 8 days ago
വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യക്ക് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ
Kerala
• 8 days ago
കണ്ണൂര്‍ കാരിക്കോട്ടയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു
Kerala
• 8 days ago
വീണ്ടും ഇടിമിന്നൽ സെഞ്ച്വറി; ലോകത്തിൽ ഒന്നാമനായി ചരിത്രം രചിച്ച് രവീന്ദ്ര
Cricket
• 8 days ago
അമേരിക്കയില്‍ മുട്ടക്കൊന്നിന് മുപ്പത്താറു രൂപ; വില കൂടാന്‍ കാരണം ബൈഡനെന്ന് ട്രംപ്
International
• 8 days ago
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായ പ്യൂണിനെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു
Kerala
• 8 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിനുള്ള ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും
uae
• 8 days ago
റമദാനിൽ പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പുതിയ സമയം പ്രഖ്യാപിച്ച് ഒമാൻ
oman
• 8 days ago
ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്
Kerala
• 8 days ago
അമ്മയും രണ്ടു പെണ്മക്കളും ട്രെയിനിനു മുന്നില്‍ ചാടിമരിച്ച സംഭവം; യുവതിയുടെ ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
Kerala
• 8 days ago
കളിക്കളത്തിൽ അദ്ദേഹത്തെ തടയാൻ എനിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല: മാഴ്സലൊ
Football
• 8 days ago
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല ഉപയോഗിക്കുന്നത് നിരോധിച്ച സംസ്ഥാനം, എന്നിട്ടും സഭാംഗങ്ങളോട് സഭയില്‍ പാന്‍മസാല തുപ്പരുതെന്ന് അഭ്യര്‍ത്ഥിക്കേണ്ടി വന്ന സ്പീക്കര്‍, ഇത് യോഗിയുടെ ഉത്തര്‍ പ്രദേശ്
National
• 8 days ago