HOME
DETAILS

നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം

  
Web Desk
March 05 2025 | 05:03 AM

Kannur ADM Naveen Babus Death Charge Sheet Confirms Suicide Rules Out Murder

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം. കൊലപാതക സാധ്യതകൾ പൂർണമായും തള്ളുന്നതാണ് കുറ്റപത്രം. നവീൻ ബാബുവിന്റേത് ആത്മഹത്യയാണെന്ന് തന്നെയാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. പി.പി ദിവ്യയുടെ പരാമർശമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രം ഈ മാസം അവസാനമാണ് സമർപ്പിക്കുക.

കേസുമായി ബന്ധപ്പെട്ട് രാസപരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്.  കണ്ണൂർ ടൗൺ എസ്എച്ച്ഒ ഈ മാസം അവസാനത്തോടെ കുറ്റപത്രം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. 

ALSO READ: എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്

നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.  സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.  എന്നാൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി ഹൈക്കോടതി തള്ളി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ഇപ്പോൾ കുടുംബത്തിന്റെ തീരുമാനം. 

ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. 

ALSO READ: സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദ​ഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ

ഒക്ടോബർ 15-ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് നവീൻ ബാബുവിന്  സ്ഥലം മാറ്റം കിട്ടിയിരുന്നു. ഇതിന്റെ യാത്രയയപ്പ് ചടങ്ങ് തലേദിവസം ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്നിരുന്നു. ഈ ചടങ്ങിലെത്തിയ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. പരസ്യമായി അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി വി പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ ഒ സി നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ പരാമർശം. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ദിവ്യ അവിടെ വച്ച്പ പറഞ്ഞിരുന്നു. പിന്നീട്  എഡിഎമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു.  ഇതിന്‌ അടുത്ത ദിവസം രാവിലെയാണ് നവീനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. 

The charge sheet in Kannur ADM Naveen Babu's death case rules out murder, confirming it as a suicide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  2 days ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  2 days ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  2 days ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  2 days ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  2 days ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  2 days ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  2 days ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  2 days ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  2 days ago