മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിയ്ക്ക് നാളെ ചെന്നൈയില്‍ തുടക്കം; മുഖ്യമന്ത്രി സ്റ്റാലിന്‍ മുഖ്യാതിഥി
തിരുവനന്തപുരം: മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച ചെന്നൈയില്‍ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെന്നൈയില്‍ മാര്‍ച്ച് എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് സമ്മേളനം. മാര്‍ച്ച് എട്ടിന് എഐകെഎംസിസി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. 9ന് കലൈവാണം അരങ്കത്തില്‍ അരങ്ങേറുന്ന ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്ര നിര്‍മാണത്തില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വനിതകളുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പങ്ക്, ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പിന്റെയും ഏഴര പതിറ്റാണ്ട് തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യും.
മാര്‍ച്ച് 10ന് രാവിലെ രാജാജി ഹാളില്‍ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിനിധികള്‍ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് വൈകിട്ട് ഓള്‍ഡ് മഹാബലിപുരം റോഡിലെ വൈഎംസിഎ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ റാലി നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. തമിഴ്‌നാട്ടിലെ വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡും ഇതോടനുബന്ധിച്ചുണ്ടാകും.
പ്രവര്‍ത്തകരെ ചെന്നൈയിലെത്തിക്കുന്നതിന് വേണ്ടി വാഹനങ്ങളും തയാറാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, പുതുച്ചേരി, പഞ്ചാബ്, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്നലെ തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ എം.പി അബ്ദുസമദ് സമദാനി എം.പി, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."