HOME
DETAILS

സൂഫിയ മഅ്ദനി; കരുത്ത് കുറയാതെ കനല്‍വഴികളില്‍ കാല്‍നൂറ്റാണ്ട്

  
backup
March 08 2023 | 06:03 AM

womens-day-special-story-about-soofiya-madani

കൊച്ചി: സൂഫിയ മഅ്ദനി, അവര്‍ക്ക് സമൂഹം നല്‍കിയ വിശേഷണങ്ങള്‍ നിരവധിയാണ്. തീവ്രവാദി, രാജ്യദ്രോഹിയുടെ ഭാര്യ, ബസ് കത്തിക്കല്‍ കേസിലെ പ്രതി, നിരാലംബയായ വീട്ടമ്മ… തുടങ്ങി ഓരോരുത്തരും അവരുടെ മനോഗതിക്ക് അനുസരിച്ചുള്ള വിശേഷണങ്ങള്‍ നല്‍കി. പക്ഷേ, രണ്ടര പതിറ്റാണ്ടായി സഹനത്തിന്റെ കനല്‍വഴികലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അശ്രാന്തം പരിശ്രമിക്കുന്ന വനിതയാണവര്‍. കാല്‍നൂറ്റാണ്ട് മുമ്പ് ഭര്‍ത്താവിനെ ജയിലിലടച്ചപ്പോള്‍ മുതല്‍ ജീവിതം തിരിച്ചുപിടിക്കാന്‍ സധൈര്യം മുന്നിട്ടിറങ്ങിയ സൂഫിയ ഇന്നും ആ യാത്ര തുടരുകയാണ്.

1993ലാണ് അബ്ദുല്‍ന്നാസര്‍ മഅ്ദനിയുടെ നല്ലപാതിയായി സൂഫിയ എത്തുന്നത്. അന്ന് വേദികളില്‍നിന്ന് വേദികളിലേക്ക് പറന്നുനടക്കുന്ന പ്രഭാഷകനായിരുന്നു മഅ്ദനി. പിന്നീട് അപ്രതീക്ഷിതമായി ജീവിതത്തിന്റെ ഗതിമാറി. 1998ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഭര്‍ത്താവിനെ ജയിലിലടച്ചപ്പോള്‍ സൂഫിയ പകച്ചുനിന്ന് വിധിയെ പഴിച്ചില്ല. പറക്കമുറ്റാത്ത രണ്ട് മക്കളെയും മാറോട് ചേര്‍ത്ത് ജീവിത പോരാട്ടത്തിന് തുടക്കം കുറിച്ചു. സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുടെ മക്കളുടെ വിദ്യാഭ്യാസമായിരുന്നു സൂഫിയ നേരിട്ട ആദ്യ വെല്ലുവിളി. എന്നാല്‍, പ്രതിസന്ധികളില്‍ തളരാതെ മക്കളായ ഉമര്‍ മുക്താറിനും സലാഹുദ്ദീന്‍ അയൂബിക്കും മികച്ച വിദ്യാഭ്യാസം സൂഫിയക്ക് നല്‍കാനായി.

രാജ്യദ്രോഹിയെന്ന് മുദ്രചാര്‍ത്തപ്പെട്ട ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കണമെന്ന ദൃഢനിശ്ചയത്തില്‍ നിയമയുദ്ധത്തിനിറങ്ങിയ സൂഫിയ ഒമ്പതര വര്‍ഷത്തിനുശേഷം വിജയം വരിക്കുകയായിരുന്നു. കേസില്‍ വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തിയ കോടതി മഅ്ദിനിയെ കുറ്റവിമുക്തനാക്കിയപ്പോള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തിന്റെ നല്ലകാലം തിരിച്ചുതരുമോ എന്ന് ആരോടും ചോദിച്ച് പരിതപിച്ചില്ല. മറിച്ച് ഒരു കാല്‍നഷ്ടപ്പെട്ട തന്റെ ഭര്‍ത്താവിനെ ജയിലില്‍നിന്ന് പിടിപെട്ട രോഗങ്ങളില്‍ നിന്ന് എങ്ങനെ മുക്തമാക്കാം എന്ന ചിന്തയിലായിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവുമൊക്കെ പുരോഗമിക്കവേയാണ് 2009ല്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ അറസ്റ്റിലാകുന്നത്. അഞ്ചു ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും കാത്തിരുന്നത് ബംഗളൂരു സ്‌ഫോടനക്കേസില്‍ ഭര്‍ത്താവിനെ പ്രതിചേര്‍ത്തു എന്ന വാര്‍ത്തയായിരുന്നു.

2010 ഓഗസ്റ്റ് 17ന് മഅ്ദനിയെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ മറ്റൊരു നിയമയുദ്ധത്തിന് തുടക്കം കുറിച്ചു. വിചാരണ പോലും ആരംഭിക്കാതെ തടവുകാരനായി വര്‍ഷങ്ങളായി കഴിയുന്ന മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു സൂഫിയയുടെ ലക്ഷ്യം. 2014ല്‍ മഅ്ദനിക്ക് സുപ്രിംകോടതി ചികിത്സയ്ക്കായി ഉപാധികളോടെ ജാമ്യം അനുവദിച്ചപ്പോള്‍ അത് സൂഫിയയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു വിജയമായി. ഇപ്പോഴും പോരാട്ടത്തിലാണ് സൂഫിയ, വിദഗ്ധ ചികിത്സ നല്‍കാന്‍ കേരളത്തിലേക്ക് വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവുമായി മഅ്ദനി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍.
കിഡ്‌നി രോഗവും പ്രമേഹവും പക്ഷാഘാതവും അലട്ടുന്ന മഅ്ദനി ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴും കാല്‍നൂറ്റാണ്ടിന്റെ പോരാട്ട ജീവിതത്തോട് സൂഫിയയ്ക്ക് പരിഭവമില്ല. നിറഞ്ഞ പ്രതീക്ഷയാണ്, പ്രിയ ഭര്‍ത്താവ് ആരോഗ്യവാനായി തിരിച്ചുവരും, ദൈവം കൂടെയുണ്ട്, നല്ലവരായ കുറേ മനുഷ്യരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago