കണ്ണൂരിൽ വീണ്ടും പ്രതിഷേധം
ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ എടക്കാട് വീണ്ടും സിൽവർലൈനിനെതിരേ പ്രതിഷേധം ശക്തമായി. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ കുളംബസാർ, എഫ്.സി.ഐ ഗോഡൗൺ ഭാഗങ്ങളിൽ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ തടഞ്ഞത്. പൊലിസും പ്രതിഷേധക്കാരും തമ്മിലുള്ള വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. അടിച്ച കുറ്റി പിഴുതെറിഞ്ഞ് സ്ഥലത്ത് കോൺഗ്രസ് നേതൃത്വത്തിൽ വാഴ നട്ടു. രാവിലെ സർക്കാർ അധീനതയിലുള്ള ഭൂമിയിലായിരുന്നു ഉദ്യോഗസ്ഥർ കുറ്റിയടി തുടങ്ങിയത്. തുടർന്ന് സ്വകാര്യഭൂമിയിൽ കുറ്റി അടിക്കാനെത്തിയപ്പോഴായിരുന്നു കോൺഗ്രസ് നേതാക്കളും പ്രദേശവാസികളും ഉദ്യോഗസ്ഥരെ തടഞ്ഞത്. പ്രതിഷേധം ഒഴിവാക്കാൻ കോൺഗ്രസ് എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.വി ജയരാജൻ, കോൺഗ്രസ് നേതാക്കളായ കെ. സുരേഷ്, പി.കെ അർഷാദ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."