HOME
DETAILS

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; ഹരജിയിലെ വിവരങ്ങള്‍ പുറത്ത്

  
April 12 2024 | 16:04 PM


jesnas father thomas revealed that jesna is not alive

ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയില്‍. ജെസ്‌നയുടെ പിതാവായ ജെയിംസിന്റെ 
തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയിലെ വിവരങ്ങള്‍ പുറത്തുവന്നു. ജെസ്‌നയുടെ അജ്ഞാത സുഹ്യത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നല്‍കിയ ഹരജിയില്‍ പറയുന്നു.രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറായാല്‍ വിവരം നല്‍കാം.

സുഹൃത്തിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹരജിയില്‍ പറയുന്നു. ജെസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്.ഇതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെ മാത്രമെന്നും പിതാവ് ഹരജിയില്‍ പറയുന്നു.

കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ടിനെതിരെ ജെയിംസ് തടസ്സഹരജി നല്‍കിയിരുന്നു. അന്വേഷണം അവസാനിപ്പിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം തടസ്സഹരജിയിലെ വാദങ്ങള്‍ക്ക് മറുപടിയായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് സി.ബി.ഐ ചൂണ്ടിക്കാട്ടിയത്. ജെസ്നയുടെ പിതാവിന്റെ ഹരജിയിലെ വാദങ്ങള്‍ സി.ബി.ഐ തള്ളുകയും ചെയ്തിരുന്നു. ഹരജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം ആവശ്യമില്ല. ചോദ്യം ചെയ്തപ്പോള്‍ ജസ്‌നയുടെ പിതാവ് ഇപ്പോള്‍ ഹരജിയില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും സി.ബി.ഐ വാദിച്ചിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  16 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  16 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  16 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  16 days ago