HOME
DETAILS

നിങ്ങള്‍ എന്തൊരുക്കി

  
backup
May 01 2022 | 02:05 AM

ningal-enthorukki-4545451-sunday6

തിരുദൂതരേ, എന്നാണ് അന്ത്യനാള്‍?'' പ്രവാചകാനുചരരില്‍പ്പെട്ട ഒരാളുടെ ചോദ്യം.
അവിടുന്ന് ചോദ്യത്തിനു മറുപടി പറഞ്ഞില്ല. പകരം ഒരു മറുചോദ്യം ഉന്നയിച്ചു: ''അന്ത്യദിനത്തിനുവേണ്ടി നീ എന്താണ് ഒരുക്കിവച്ചത്?''
അന്ത്യനാള്‍ എന്നാണെന്നതല്ല, ആ നാളിനുവേണ്ടി ഒരുക്കിയതെന്താണെന്നതാണു പ്രധാനം. മരണം എന്നു സംഭവിക്കുമെന്നതല്ല, അതിനായി എന്തൊരുക്കിവച്ചു എന്നതാണു വിഷയം. പരീക്ഷ എന്നാണെന്നതല്ല, പരീക്ഷയ്ക്കായി എന്തു തയാറെടുപ്പു നടത്തി എന്നതാണു പ്രധാനം. തയാറെടുപ്പുകള്‍ നടത്തിയവന് പരീക്ഷ എന്നായാലും പ്രശ്‌നമല്ല. മരണത്തിനു മുമ്പേ ഒരുക്കങ്ങള്‍ നടത്തിയവന് മരണം എപ്പോള്‍ സംഭവിച്ചാലും കുഴപ്പമില്ല. ഒരുക്കങ്ങളില്ലാത്തവര്‍ക്കാണ് ഓര്‍ക്കാപ്പുറത്തു സംഭവിക്കുന്നതെല്ലാം ആഘാതമായി ഭവിക്കുന്നത്.
കാലാവധിയറിയുമ്പോള്‍ സമയമിനിയുമുണ്ടല്ലോ എന്ന ചിന്തയുദിക്കും. ആ ചിന്തയുണ്ടാകുമ്പോള്‍ ദൗത്യനിര്‍വഹണം നീട്ടിവയ്ക്കാനും മാറ്റിവയ്ക്കാനും തോന്നും. ഒടുവില്‍, സമയമെടുത്ത് ഭംഗിയായി ചെയ്യേണ്ട കാര്യം തട്ടിക്കൂട്ട് പരിപാടിയിലൊതുങ്ങി ഒന്നുമല്ലാതാകും.
കാലാവധി പ്രഖ്യാപനം ചില സന്ദര്‍ഭങ്ങളില്‍ ഗുണംചെയ്യുമെങ്കിലും വേറെ ചില സന്ദര്‍ഭങ്ങളില്‍ അതു നടത്താതിരിക്കലായിരിക്കും ഗുണപ്രദം. ഇന്ന ദിവസം ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറഞ്ഞാല്‍ ആ ദിവസത്തേക്കായിരിക്കും വിദ്യാര്‍ഥികള്‍ ഒരുങ്ങുക. എന്നാല്‍ ഏതു സമയവും ചോദ്യം വരാം എന്നു പറഞ്ഞാല്‍ എപ്പോഴും അവര്‍ തയാറായി നില്‍ക്കും.
പ്രതീക്ഷിക്കാതെ കടന്നുവരുന്ന അതിഥിയാണ് അവസരങ്ങള്‍. അവ എത്തിയാല്‍ പിന്നെ ഒരുങ്ങാന്‍ സമയമുണ്ടാവില്ല, ഉപയോഗപ്പെടുത്താനേ കഴിയൂ. ഉയര്‍ന്ന ശമ്പളത്തില്‍ ഒരു ജോലി തരപ്പെടുന്നത് ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും. എന്നാല്‍ ആ ജോലി കിട്ടിയ ശേഷം യോഗ്യത നേടാം എന്നു കരുതി കാത്തിരുന്നാലോ? യോഗ്യതകള്‍ ആദ്യമേ നേടിയിരിക്കണം. യുദ്ധക്കളത്തില്‍ ശത്രുവൃന്ദം ഹാജരായ ശേഷമല്ല ആയുധങ്ങള്‍ക്കു മൂര്‍ച്ചകൂട്ടേണ്ടത്.
ഒരുങ്ങാന്‍ പരാജയപ്പെടുന്നത് പരാജയപ്പെടാന്‍ ഒരുങ്ങലാണെന്നു പറയാറുണ്ട്. ഏതു നിമിഷം അവസാനിക്കുമെന്നറിയാത്ത ഈ ജീവിതം ഏതു നിമിഷവും അവസാനിക്കാം. അതിനാല്‍ സദാ ജാഗ്രത്തായി നിലകൊള്ളേണ്ടത് അത്യാവശ്യമാണ്. അതില്‍ അമാന്തംകാണിക്കുന്ന പാപികള്‍ മരണാനന്തരം നരകാഗ്‌നിയില്‍ കിടന്ന് അലമുറയിട്ടു പറയുന്ന ഒരു കാര്യമുണ്ട്. ഖുര്‍ആന്‍ സൂറ ഫാത്വിറില്‍ അത് ഇങ്ങനെ കാണാം: ''ഞങ്ങളെ പുറത്തിറക്കിത്തരേണമേ. സല്‍ക്കര്‍മങ്ങള്‍മുമ്പ് അനുവര്‍ത്തിച്ചിരുന്നതല്ലാത്തവഞങ്ങള്‍ അനുഷ്ഠിച്ചുകൊള്ളാം.''
അപ്പോള്‍ അവര്‍ക്കു നല്‍കപ്പെടുന്ന മറുപടി ഇപ്രകാരമായിരിക്കും: ചിന്തിച്ചു പാഠമുള്‍ക്കൊള്ളാനുള്ള ആയുഷ്‌കാലം നിങ്ങള്‍ക്കു നാം തരുകയും താക്കീതുകാരന്‍ നിങ്ങളിലേക്കു വരുകയും ചെയ്തിരുന്നില്ലേ. അതിനാല്‍ ആസ്വദിച്ചോളൂ. അക്രമികള്‍ക്ക് സഹായിയായി ആരുമുണ്ടാവില്ല(35:37).
പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാതെയാണ് അവധിയെത്തിയതെങ്കില്‍ സമയം കിട്ടിയിരുന്നില്ലെന്ന പരാതിയില്‍ ന്യായമുണ്ട്. എന്നാല്‍ സമയം കിട്ടിയവര്‍ക്ക് എന്തു ന്യായം? അധ്യയനവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ തന്നെയാണു പരീക്ഷ നടത്തുന്നതെങ്കില്‍ പരാതിപ്പെടാം. പഠിക്കാന്‍ യഥേഷ്ടം സമയം കിട്ടിയിട്ടാണു പരാജയപ്പെടുന്നതെങ്കില്‍ ആ പരാജയത്തിന്റെ ഉത്തരവാദിത്തം അവനവന്‍ തന്നെ പേറണം.
എപ്പോള്‍ അവസാനിക്കുമെന്നു പ്രവചിക്കാന്‍ കഴിയാത്ത ചില ഘട്ടങ്ങള്‍ ജീവിതത്തിലുണ്ട്. അതിലൊന്ന് യുവത്വമാണ്. ഏതേതു നിമിഷവും അതവസാനിക്കാം. പ്രായമാകുംമുമ്പേ വാര്‍ധക്യത്തിലേക്കു നീങ്ങുന്നവരെ കണ്ടിട്ടില്ലേ. വാര്‍ധക്യമെത്തിയാല്‍ യുവത്വവേളയില്‍ ചെയ്യാന്‍ കഴിയുന്ന പലതും ചെയ്യാനാവില്ല. അതിനാല്‍ യുവത്വം അവസാനിക്കും മുമ്പ് അതുപയോഗപ്പെടുത്തുക.
മറ്റൊന്ന് ആരോഗ്യമാണ്. ഏതു നിമിഷവും അവസാനിക്കാമെന്നതാണതിന്റെ സ്ഥിതി. അതിനാല്‍ കിട്ടുന്ന സമയം മുഴുന്‍ ആരോഗ്യത്തെ പ്രയോജനപ്പെടുത്താന്‍ തയാറാവുക. വേറൊന്ന് ഐശ്വര്യമാണ്. എപ്പോഴും അതു നീങ്ങിപ്പോകാം. ഐശ്വര്യം നീങ്ങിയാല്‍ ദാരിദ്ര്യമാണു പിന്നെ. ഐശ്വര്യമുണ്ടാകുമ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ദാരിദ്ര്യത്തില്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ദാരിദ്ര്യമെത്തും മുമ്പ് ഐശ്വര്യത്തെയും ചൂഷണം ചെയ്യുക. വേറൊന്ന് ഒഴിവു സമയങ്ങളാണ്. എന്തെങ്കിലുമൊരു തിരക്ക് വന്നാല്‍ ഒഴിവ് ഒഴിവല്ലാതെയായി. ഒഴിവുവേളകളില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ജോലിത്തിരക്കുകള്‍ വന്നാല്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ തിരക്കുകളെത്തും മുമ്പ് ഒഴിവുവേളകളെ സക്രിയമായി ഉപയോഗപ്പെടുത്തുക. മരണമാണു വേറൊന്ന്. ഭൗതികജീവിതത്തിന്റെ അവസാനമാണു മരണം. മരണമെത്തിയാല്‍ ഒരിക്കലും ജീവിതത്തിലേക്കു തിരികെ വരാനാവില്ല. അതിനാല്‍ അവസാന തീയതിക്കു കാത്തുനില്‍ക്കാതെ ജീവിതത്തെയും മുതലാക്കുക. കവി പാടി:
ഇദാ അന്‍ത ലം തര്‍ഹല്‍ ബിസാദിന്‍ മിനത്തുഖാ
വലാഖൈത ബഅ്ദല്‍ മൗതി മന്‍ ഖദ് തസവ്വദാ
നദിംത അലാ അല്ലാ തകൂന കമിഥ്‌ലിഹീ
വഅന്നക ലം തുര്‍സ്വിദ് കമാ കാന അര്‍സ്വദാ
(ഭക്തിയുടെ പാഥേയവുമായി യാത്ര ചെയ്യാതിരിക്കുകയും സജ്ജീകരണങ്ങള്‍ നടത്തിയവനെ മരണാനന്തരം കണ്ടുമുട്ടുകയും ചെയ്താല്‍ അവനെ പോലെയാവാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് നിനക്കു ഖേദിക്കേണ്ടിവരും.)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  9 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  26 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago