റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവതിയുടെ മൃതദേഹം വീപ്പയില്‍; മൂന്നു മാസത്തിനിടെ മൂന്നാമത്തെ സംഭവം, ബംഗളൂരുവില്‍ സീരിയല്‍ കില്ലറോ?
ബംഗളൂരു: ബംഗളൂരു റെയില്‍ വേ സ്‌റ്റേഷന്‍ പരിസരത്ത് യുവതിയുടെ മൃതദേഹം. വീപ്പയില്‍ കണ്ടെത്തിയ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരുവില്‍ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. സീരിയല്‍ കില്ലറാണോ ഇതിന് പിന്നിലെന്ന സംശയവും പൊലിസ് ഉയര്‍ത്തുന്നുണ്ട്. മൂന്നു മൃതദേഹവും റെയില്‍ വേ പരിസരത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയതും.
ബൈയ്യപ്പനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയിലാണ് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. 31നും 35നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ വീപ്പയില്‍ കൊണ്ടുവരുന്നത് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്റെ പ്രവേശനകവാടത്തില്‍ വീപ്പ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. മച്ചിലിപട്ടണത്ത് നിന്ന് ട്രെയിനിലാണ് മൃതദേഹം കൊണ്ടുവന്നതെന്നും പൊലിസ് പറയുന്നു. കൊലയാളിയെ സഹായിച്ചവരാകാം ഇവര്‍ മൂന്ന് പേര്‍ എന്ന് പൊലിസ് സംശയിക്കുന്നു.
വൃത്തികെട്ട രീതിയിലുള്ള ഗന്ധമുണ്ടെന്ന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ (ആര്‍.പി.എഫ്) അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് വീപ്പയും മൃതദേഹവും കണ്ടെത്തിയത്.
ജനുവരി നാലിനാണ് ഇതിന് മുന്‍പ് സമാനമായ സംഭവം ഉണ്ടായത്. യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വീപ്പയില്‍ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടേതായിരുന്നു മൃതദേഹം. അതിനു മുന്‍പ് ഡിസംബര്‍ ആറിനായിരുന്നു സഭവം. ബംഗാര്‍പേട്ട്- എസ്.എം.ടി.വി ബംഗളൂരു എക്‌സ്പ്രസിലെ കംപാര്‍ട്ടുമെന്റിലാണ് കണ്ടെത്തിയത്. അതും യുവതിയുടെ മൃതദേഹം തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."