കേരള ബ്ലോക് ചെയിന്‍ അക്കാദമിയില്‍ പിജി ഡിപ്ലോമ; ഭക്ഷണവും താമസവും സൗജന്യം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള ബ്ലോക് ചെയിന്‍ അക്കാദമി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പിജി ഡിപ്ലോമ ഇന്‍ ബ്ലോക് ചെയിന്‍ ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ താമസവും മെസും ഉള്‍പ്പെടെയുള്ള ഒരു വര്‍ഷത്തെ സൗജന്യ പരിശീലന പരിപാടിയില്‍ ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയിലും ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റിലും സമഗ്രമായ പരിശീലനം നല്‍കുന്നു.
ഫ്രണ്ട് എന്‍ഡ്, ബാക്ക് എന്‍ഡ്, ഡിസെന്‍ട്രലൈസ്ഡ് അപ്ലിക്കേഷന്‍ തുടങ്ങിയ വെബ് ഡിവലപ്‌മെന്റുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടാം. പ്ലേസ്‌മെന്റ് അവസരങ്ങളും ഉണ്ടായിരിക്കും.
യോഗ്യത
ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ടെക്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ബി.എസ്.സി.
പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം.
www.duk.ac.in/slills വഴി ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കാം.
2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ എം.ബി.എ
കേരള സര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ (ഐ.എം.കെ) എം.ബി.എ (ജനറല്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്) കോഴ്‌സിലേക്ക് അപേക്ഷ നല്‍കാം.
സാധുവായ കെ-മാറ്റ് (2024), കാറ്റ്, സിമാറ്റ് (2023& 2024) സ്‌കോര്‍ വേണം.
www.admissions.keralauniversity.ac.in വഴി മേയ് മൂന്നിന് രാത്രി 10 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."