HOME
DETAILS

സമസ്ത വിശദീകരണ സംഗമം നാളെ

  
backup
March 14, 2023 | 11:25 AM

samastha-meeting-tommorow-latest

ചേളാരി: സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ കൈകൊണ്ട തീരുമാനങ്ങളും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ തുടങ്ങുന്ന സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വിശദീകരിക്കുന്നതിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന വിശദീകരണ സംഗമം നാളെ (15/3/2023) രാവിലെ 10 മണിക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

കോഴിക്കോട് ഖാസിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം.പി മുസ്തഫല്‍ ഫൈസി, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ വിഷയാവതരണം നടത്തും. എസ്.വി മുഹമ്മദലി മാസ്റ്റര്‍ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി വിശദീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ.ഹൈദര്‍ ഫൈസി സ്വാഗതവും സമസ്ത മലപ്പുറം ജില്ല സെക്രട്ടറി ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി നന്ദിയും പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  12 hours ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  13 hours ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  13 hours ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  13 hours ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  14 hours ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  14 hours ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  14 hours ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  14 hours ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  14 hours ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  14 hours ago