HOME
DETAILS
MAL
ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല
backup
May 05 2022 | 03:05 AM
കാഞ്ഞങ്ങാട് (കാസർകോട്)
ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി രാംദാസ് അറിയിച്ചു.ഭക്ഷ്യ വിഷബാധയെ തുടർന്നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽകോളജിൽ വച്ച് പരിശോധിച്ചതിൽ നിന്നാണു ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ചെറുവത്തൂരിലെ കൂൾബാറിൽ നിന്നു ഷവർമ കഴിച്ച കണ്ണൂർ കരിവെള്ളൂർ പെരളത്തെ ദേവനന്ദ (16) മരിച്ചിരുന്നു. ഷവർമ കഴിച്ച 57 പേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."