കുവൈത്തിലെ വായു നിലവാരം അതീവ മോശമെന്ന് റിപ്പോർട്ട്; വാർത്ത വ്യാജമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ വായു നിലവാരത്തെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നു. യുഎസ്എ ടുഡേ എന്ന ദിനപത്രമാണ് ഇതുസംബന്ധിച്ച് ആധികാരികമല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ചതെന്ന് കുവൈത്ത് എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി വ്യക്തമാക്കി.
ക്യാൻസർ, അൽഷിമേഴ്‌സ്, കരൾ തകരാറുകൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന 37 വിഷ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കുവൈത്തിലെ അന്തരീക്ഷത്തിലുള്ള പൊടി വിഷലിപ്തമാണെന്നായിരുന്നു യുഎസ്എ ടുഡേ ദിനപത്രത്തെ ഉദ്ധരിച്ച് ഗ്രീൻ ലൈൻ ഗ്രൂപ്പ് സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചത്.
എന്നാൽ, യുഎസ്എ ടുഡേ പത്രം വിശ്വസനീയമായ ഒരു ശാസ്ത്രീയ ആനുകാലികമല്ലെന്നും. ഇതൊരു ശാസ്ത്രീയ ഉറവിടമായി കണക്കാക്കാൻ സാധിക്കാത്ത വാർത്താ പ്ലാറ്റ്ഫോമാണ് എന്നും കുവൈത്ത് വ്യക്തമാക്കി. വായു നിലവാരം സംബന്ധിച്ച് പഠനം നടത്തിയ വർഷം, സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള രീതി, പൊടി സാമ്പിളുകൾ വിശകലനം ചെയ്യുന്നതിനുള്ള രീതി, അവ ശേഖരിച്ച സ്ഥലങ്ങൾ എന്നിവ ഗ്രീൻ ലൈൻ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."