HOME
DETAILS

ഉയര്‍ന്നു ചിന്തിക്കുക; എല്ലാം ശരിയാകും

  
backup
May 07 2022 | 19:05 PM

%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%8e

മലയടിവാരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കൊട്ടാരസമാനമായ ആ വീട് നോക്കി അയാള്‍ പറഞ്ഞു: ''ഹൊ! വല്ലാത്തൊരു സംഭവം തന്നെ.''
അതു കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് തന്റെ ഫോണിലെ ഗൂഗ്ള്‍ എര്‍ത്തില്‍ ആ വീടിന്റെ ഉപഗ്രഹചിത്രം കാണിച്ചുകൊടുത്ത് പറഞ്ഞു: ''ആ വീടാണീ കാണുന്നത്.''
അതു കണ്ടപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി: ''ഹൊ! എത്ര ചെറുതാണല്ലേ.''


താഴെനിന്നു നോക്കിയാലുള്ള കാഴ്ചയല്ല മേലെനിന്നു നോക്കിയാല്‍ ഉണ്ടാവുക. അടുത്തുനിന്നു നോക്കിയാല്‍ കിട്ടുന്ന കാഴ്ചയല്ല ദൂരെയിരുന്നു നോക്കിയാല്‍ കിട്ടുക. താഴെ നിന്നു നോക്കിയാല്‍ വലുതായി തോന്നുന്നത് മേലെനിന്നു നോക്കിയാല്‍ ചെറുതായി തോന്നും. താഴ്ന്ന മനസ്സോടെ ചിന്തിക്കുമ്പോള്‍ ഹിമാലയന്‍ പ്രശ്‌നമായി തോന്നുന്ന കാര്യങ്ങള്‍ ഉയര്‍ന്ന മനസ്സോടെ ചിന്തിച്ചാല്‍ പരമനിസാര കാര്യങ്ങളായി അനുഭവപ്പെടും. മനസ്സിലേക്കടുപ്പിച്ചാല്‍ ലോകാവസാനമായി അനുഭവപ്പെടുന്ന പ്രയാസങ്ങളുണ്ട്. അവയ്ക്ക് മനസ് കൊടുക്കാതിരുന്നാല്‍ അവ ഒന്നുമല്ല എന്നു മനസ്സിലാകും.


കുട്ടികള്‍ ആനക്കാര്യമായി അവതരിപ്പിക്കുന്ന വിഷയങ്ങള്‍ മുതിര്‍ന്നവര്‍ക്ക് കുഴിയാനക്കാര്യം പോലും ആകാറില്ലല്ലോ. കുട്ടികള്‍ക്ക് ഉയര്‍ന്നു ചിന്തിക്കാന്‍ മാത്രമുള്ള പക്വത കൈവരാത്തതുകൊണ്ടാണത്. കുട്ടികള്‍ താഴെനിന്നു കാര്യങ്ങളെ കാണുന്നു. മുതിര്‍ന്നവര്‍ മേലെനിന്നു കാണുന്നു. മുതിര്‍ന്ന പ്രായമെത്തിയിട്ടും ഉയര്‍ന്നു ചിന്തിക്കാനുള്ള ശേഷി കൈവന്നിട്ടില്ലെങ്കില്‍ അവരെ കുറിച്ച് ഇപ്പോഴും ചെറിയ കുട്ടികളെ പോലെ പെരുമാറുന്നവര്‍ എന്നാണു പറയുക.
ഉയര്‍ന്നു ചിന്തിക്കുക എന്നത് ആലങ്കാരികമായ ഒരു പ്രയോഗമല്ല, ഉന്നതമായ സംസ്‌കാരത്തിലേക്കുള്ള പ്രബോധനമാണ്. ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്ക് പ്രതിസന്ധികളെ അതിവേഗം അതിജീവിക്കാന്‍ കഴിയും. ബഹുമുഖദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. നേതൃരംഗത്ത് തിളങ്ങാന്‍ കഴിയും. കടന്നല്‍ കണക്കെ പ്രശ്‌നങ്ങള്‍ വന്ന് പൊതിഞ്ഞാലും സംയമനം പാലിക്കാനാകും. ഒരനുഭവത്തിനും അവരെ നിരാശയിലിരുത്താനാകില്ല. മേലെനിന്നു കാര്യങ്ങളെ നോക്കിക്കാണുന്നവരാണവര്‍. മേലെനിന്നു നോക്കുന്നവര്‍ക്ക് എന്തും ചെറുതായി കാണാം. പ്രശ്‌നങ്ങളെ ചെറുതായി കാണാന്‍ കഴിയുന്നവര്‍ക്കാണ് അവയെ അതിജീവിക്കാന്‍ കഴിയുക. വലുതാണെന്നു തോന്നിക്കഴിഞ്ഞാല്‍ അതിജീവനത്തെ അതു ബാധിക്കും. തളര്‍ച്ചയും ക്ഷീണവും ഭയാശങ്കകളും അനുഭവപ്പെടും.


ഇരുള്‍മുറ്റിയ രാത്രിയില്‍ ഖലീഫ ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസ് പള്ളിയില്‍ കയറി. ആ നേരത്ത് ഒരു മനുഷ്യന്‍ അവിടെ കിടന്നുറങ്ങുന്നുണ്ട്. അബദ്ധവശാല്‍ ഖലീഫ അദ്ദേഹത്തിന്റെ ദേഹത്ത് ചവിട്ടിപ്പോയി. ഉറക്കം നഷ്ടപ്പെട്ടതുകൊണ്ടാകാം; അല്‍പം പരുഷമായി അദ്ദേഹം ചോദിച്ചു: ''എന്താ ഭ്രാന്തനാണോ താങ്കള്‍?''
നോക്കൂ, ഒരു ഭരണാധികാരിയോടാണ് ഈ ചോദ്യം. മനഃപൂര്‍വമല്ലാതെ വന്നുപോയ ഒരബദ്ധത്തിന് ഇത്ര കടുത്ത ഒരു സമീപനം എത്രപേര്‍ക്കു നേരിടാന്‍ കഴിയും? ഖലീഫ പക്ഷേ, സംയമനം കൈവിട്ടില്ല. അദ്ദേഹം ശാന്തനായി മറുപടി കൊടുത്തു: ''അല്ല.''
ആ മനുഷ്യന്റെ പരുഷസമീപനം ഖലീഫയുടെ കൂടെയുണ്ടായിരുന്ന പാറാവുകാരന് അത്ര രസിച്ചില്ല. ഒരു ഭരണാധികാരിയോട് ഒരാളും ഇങ്ങനെ പെരുമാറാന്‍ പാടില്ലല്ലോ. കലികയറിയ അദ്ദേഹം ആ മനുഷ്യനെ കൈകാര്യം ചെയ്യാനായി ഒരുങ്ങി. അപ്പോള്‍ ഖലീഫ തടഞ്ഞുകൊണ്ടു പറഞ്ഞു: ''എന്നോട് അയാള്‍ ചോദിച്ചത് ഭ്രാന്തനാണോ എന്നാണ്. ഞാന്‍ അല്ല എന്നും മറുപടി പറഞ്ഞല്ലോ.''


പ്രശ്‌നം അവസാനിച്ചു. വന്‍ സ്‌ഫോടനമാകേണ്ടിയിരുന്ന ഒരു ബോംബ് എത്ര വേഗത്തിലാണ് നിര്‍വീര്യമായതെന്നു നോക്കൂ.
വേണമെങ്കില്‍ ഖലീഫയ്ക്ക് 'എന്നോട് ഇങ്ങനെ കയര്‍ക്കാന്‍ നീയാരാ?' 'ഞാനീ നാട്ടിലെ ഖലീഫയാണെന്നറിയില്ലേ' എന്നൊക്കെ തിരിച്ചു ചോദിക്കാമായിരുന്നു. അങ്ങനെ ചോദിക്കുമ്പോള്‍ 'എന്നോട്' 'ഞാന്‍' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഞാന്‍ മഹാസംഭവമാണെന്ന ചിന്തയുടെ ഉല്‍പന്നമായി വരും. ഞാന്‍ മഹാസംഭവമാണെന്നത് താഴെനിന്നു ചിന്തിക്കുമ്പോള്‍ തോന്നുന്നതാണ്. ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്ക് അവര്‍ എത്ര ഉയര്‍ന്ന സ്ഥാനക്കാരാണെങ്കിലും നിസാരരാണെന്ന വിനയഭാവമാണ് ഉണ്ടാവുക. താഴെനിന്നു ചിന്തിക്കുന്നവരുടെ മനസ് ദുര്‍ബലമായിരിക്കും. കൂടുതല്‍ താങ്ങാനുള്ള ശേഷി ഉണ്ടായിരിക്കില്ല. എന്താ ഭ്രാന്തനാണോ താങ്കള്‍ എന്ന നിഷേധാത്മക ചോദ്യത്തെ ഗുണപരമായി അഭിസംബോധന ചെയ്യാന്‍ മനസിനു വിശാലത വേണം. വിശാലതയില്ലാതിരിക്കുമ്പോഴാണ് നിഷേധാത്മകമായി അതിനു മറുപടി നില്‍കുക.
ഉയര്‍ന്നു ചിന്തിക്കുന്നവരാണ് ഉയരത്തിലെത്തുക. താഴ്ന്നു ചിന്തിക്കുന്നവര്‍ എന്നും താഴെ തന്നെ കിടക്കും. ഇനി ഉയരത്തിലെത്തിയാല്‍ ആ നിലവാരത്തിനനുസൃതമായ ഉയര്‍ന്ന ചിന്ത കൊണ്ടുനടക്കണം. ഒരു നിമിഷംപോലും താഴ്ന്ന ചിന്തകളെ സ്വാഗതം ചെയ്യരുത്; നിലവാരത്തകര്‍ച്ച നേരിടേണ്ടിവരും. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ വിലകുറഞ്ഞ പ്രസ്താവനകളും അഭിപ്രായങ്ങളും പറഞ്ഞ് സ്വന്തം വില കളയുന്ന സ്ഥിതിവിശേഷങ്ങള്‍ കാണാറില്ലേ. നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതിന്റെ ഫലമാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago