HOME
DETAILS

അവരുടെ ബോംബിനെ<br>പൊലിസിന് പേടിയില്ലേ

  
backup
March 19 2023 | 19:03 PM

kerala-police-rss-and-cpim

യു.എം മുഖ്താർ

കേരളം ഭരിക്കുന്ന കക്ഷിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ, ആ പ്രദേശത്ത് അവരുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന സംഘടനയുടെ പ്രവർത്തകർ ഇടയ്ക്കിടെ നിർമാണത്തിനിടെ ബോംബ് പൊട്ടി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടുന്ന സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് അത്തരക്കാർക്കെതിരേ സംസ്ഥാന പൊലിസ് കടുത്ത നടപടിയെടുക്കാത്തതെന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്. സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രതിക്കൂട്ടിലാകുന്ന ഇത്തരം സംഭവങ്ങൾ തുടക്കം മുതൽ തന്നെ മൂടിവയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങൾ മാത്രമല്ല ഉള്ളത്. അത്തരം പ്രതികൾക്കെതിരേ നിസാര വകുപ്പുകൾ ചുമത്തുകയാണെന്ന വസ്തുതയും നമുക്ക് മുന്നിലുണ്ട്. നിർമിക്കുന്ന ബോംബുകളെല്ലാം പാതിവഴിയിൽ പൊട്ടിപ്പോവുന്നില്ല. കുറേയെണ്ണം നിർമിക്കുമ്പോൾ കുറച്ചെണ്ണം നിർമാണത്തിനിടെ പൊട്ടുന്നുണ്ടെന്നു മാത്രം. എന്നാൽ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അവ അന്വേഷിക്കുകയും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഈ ബോംബുകളെല്ലാം എന്തിനു വേണ്ടി, ആർക്കു വേണ്ടി, ആരു പറഞ്ഞിട്ട്, എവിടെയാണ് സൂക്ഷിക്കുന്നത്, നിർമാണത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെ ഉറവിടം ഏത്... എന്നെല്ലാം അന്വേഷിക്കേണ്ടത് പൊലിസിന്റെ ബാധ്യതയാണ്. എന്നാൽ, ആ നിലയ്‌ക്കൊന്നും അന്വേഷണം പോകാത്തത് കൊണ്ടാണ്, പല ചോദ്യങ്ങളുടെയും ഉത്തരം പ്രഹേളികയായി അവശേഷിക്കുകയാണെന്ന് ആദ്യം പറഞ്ഞത്.


കണ്ണൂരിൽ (അവിടെയാണല്ലോ ഏറ്റവുമധികം ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിൽക്കുന്നത്) കഴിഞ്ഞയാഴ്ച നിർമാണത്തിനിടെ ബോംബ് പൊട്ടി സന്തോഷ് എന്ന ബി.ജെ.പി പ്രവർത്തകന് പരുക്കേറ്റതാണ് ഈ സീരീസിലെ ഒടുവിലത്തെ സംഭവം. വീടിനടുത്തുവച്ച് ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 2018ലും പരുക്കേറ്റ വ്യക്തിയാണ് സന്തോഷ്. അന്നു സന്തോഷിന്റെ കൈവിരൽ അറ്റുപോയിരുന്നു. പക്ഷേ, ആ സമയത്തും കേരള പൊലിസ് 'സ്‌ഫോടകവസ്തു അലക്ഷ്യമായി കെകാര്യം ചെയ്തു' എന്ന താരതമ്യേന നിസാര വകുപ്പ് പ്രകാരം കേസെടുത്തതിനാൽ ആഴ്ചകൾക്കുള്ളിൽ സന്തോഷ് ഊരിപ്പോന്നു. വീണ്ടും ബോംബ് നിർമാണ ജോലി തുടർന്നു. ഇങ്ങിനെയാണ് ഈ മാസം 12ന് ഭാര്യ ലസിതയെയും കൂട്ടി ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതും പരുക്കേറ്റതും. രണ്ടാമതും അയാൾക്കെതിരേ 'സ്‌ഫോടകവസ്തു അലക്ഷ്യമായി കെകാര്യം ചെയ്തു' എന്ന വകുപ്പ് പ്രകാരമാണ് മുഴക്കുന്ന് പൊലിസ് കേസെടുത്തതെന്നാണ് മനസിലായത്. എന്താണിതിനെല്ലാം അർഥം?


കണ്ണൂരിൽ സന്തോഷ് അടക്കമുള്ള ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ എന്തിനു വേണ്ടി ബോംബ് നിർമിക്കുന്നു എന്നത് അന്വേഷിക്കണമല്ലോ? അത് എന്തായാലും അതിർത്തിയിൽ പോയി രാജ്യത്തിന്റെ ശത്രുക്കൾക്കെതിരേ പ്രയോഗിക്കാൻ അല്ലെന്ന് ഉറപ്പാണ്. മാത്രമല്ല, ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ നിർമിച്ച ബോംബ് ഉപയോഗിച്ചത് മൂലം നിരവധി പ്രവർത്തകരെയും നേതാക്കളെയും നഷ്ടമായ ഒരു പാർട്ടിയാണ് സി.പി.എം എന്ന നിലയ്ക്ക്, അവർ ഭരിക്കുമ്പോൾ അവരുടെ കീഴിലുള്ള പൊലിസിനെ ഉപയോഗിച്ചെങ്കിലും ഇതിന്റെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാനും ആ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും പാർട്ടിക്ക് ബാധ്യതയുണ്ടല്ലോ.

സംഘ്പരിവാർ പ്രതികളോട്
മൃദുസമീപനം


സംഘ്പരിവാറിന്റെ പ്രധാന ടാർഗറ്റുകളിലൊന്ന് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നിട്ടും സന്തോഷിന് പരുക്കേൽക്കാനുണ്ടായ സംഭവത്തിൽ ശക്തമായി പ്രതികരിച്ചത് കോൺഗ്രസും മുസ്‌ലിം ലീഗുമാണ്. ഇടതുപക്ഷത്തിനു കീഴിലുള്ള പൊലിസ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകൻ പ്രതിസ്ഥാനത്തുള്ള കേസ് തുടക്കം മുതലേ തേച്ചുമായ്ച്ചുകളയാനും അട്ടിമറിക്കാനുമാണ് ശ്രമിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന് വാർത്താസമ്മേളനം വിളിച്ചു പറയേണ്ടിവന്നു.
2018ൽ ആദ്യമായി ബോംബ് ഉണ്ടാക്കിയപ്പോൾ പൊലിസ് കടുത്ത വകുപ്പുകൾ ചുമത്തിയിരുന്നെങ്കിൽ സന്തോഷ് രണ്ടാമതും ബോംബ് നിർമിക്കുമായിരുന്നില്ല. ഇതിനകം നിരോധിച്ച സംഘടനയായ പോപുലർഫ്രണ്ടിന്റെ പ്രവർത്തകർ കണ്ണൂരിലെ നാറാത്ത് ഇഷ്ടികയും മനുഷ്യന്റെ രൂപവും ഉപയോഗിച്ച് ആയുധ പരിശീലനം നടത്തിയെന്ന് ആരോപിച്ച് വർഷങ്ങളോളം യു.എ.പി.എ ചുമത്തി അവരെ ജയിലിലിട്ടിട്ടുണ്ട് കേരള പൊലിസ്. തീർച്ചയായും ബോംബ് നിർമാണവും യു.എ.പി.എ പോലുള്ള കടുത്ത വകുപ്പുകൾ ചുമത്തപ്പെടേണ്ട വൻഭീകരവാദ കുറ്റമാണെങ്കിലും സന്തോഷിന്റെ കേസ് നമ്മുടെ മാധ്യമങ്ങളുടെ ലോക്കൽ എഡിഷനുകളിലെ ഒന്നോ രണ്ടോ കോളം വാർത്തകളിൽ ഒതുങ്ങി.


ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ പ്രതികളാക്കപ്പെടുന്ന സംഭവങ്ങളിൽ കേരള പൊലിസ് ഇതാദ്യമായല്ല മൃദുസമീപനം പുലർത്തുന്നത്. കൊടുങ്ങല്ലൂരിൽ കള്ളനോട്ട് അച്ചടിച്ച് വിപണിയിൽ ഇറക്കിയതിന് ബി.ജെ.പി പ്രവർത്തകരായ രാകേഷിനെയും സഹോദരനെയും രണ്ടുവർഷം മുമ്പ് പൊലിസ് അറസ്റ്റ്‌ ചെയ്തതാണ്. എന്നാൽ, സമാന കേസിൽ രാകേഷിന്റെ മൂന്നാമത്തെയോ നാലാമത്തെയോ അറസ്റ്റായിരുന്നു അത് എന്നോർക്കുമ്പോഴാണ്, അതീവ ഗൗരവമുള്ള കേസുകളിൽ പൊലിസ് സംഘ്പരിവാർ പശ്ചാത്തലമുള്ള പ്രതികളോട് പുലർത്തുന്ന മൃദുസമീപനത്തിന്റെ ആഴം അറിയുക. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാൻ കെൽപ്പുള്ള കള്ളനോട്ട് നിർമാണം കടുത്ത വകുപ്പുകൾ പ്രകാരം കേസെടുക്കേണ്ട കുറ്റമാണെങ്കിലും ചെറിയ വകുപ്പുകൾ ചുമത്തി കേസ് അലസമായി കൈകാര്യം ചെയ്ത് രാകേഷിനെ വീണ്ടും വീണ്ടും ജാമ്യത്തിൽവിട്ട്, വീണ്ടും വീണ്ടും കള്ളനോട്ട് അടിക്കാനും വീണ്ടും വീണ്ടും അറസ്റ്റിലാകാനും കേരള പൊലിസ് സാഹചര്യമൊരുക്കി.


ഈ വർഷവും കഴിഞ്ഞ വർഷവുമായി നിരവധി കേസുകളാണ് സമാന രീതിയിൽ റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ വർഷം മാണിയൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു. ശബരിമലയിൽ കലാപം നടത്താനായി സംഘ്പരിവാർ നിയോഗിച്ച സംഘങ്ങളിൽപ്പെട്ടയാളാണ് മാണിയൂരിൽ ബോംബ് നിർമിച്ചതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് തന്നെ ആരോപിച്ചിട്ടുണ്ട്.


ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.പി.എം ആവശ്യപ്പെട്ടെങ്കിലും കേരള പൊലിസ് ആ വഴിക്ക് നീങ്ങിയില്ല. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജു എന്ന ആർ.എസ്.എസ് പ്രവർത്തകനും നിർമാണത്തിനിടെ ബോംബ് പൊട്ടി പരുക്കേറ്റയാളാണ്. ബിജുവിന്റെ ഒരു കൈപ്പത്തി അറ്റുതൂങ്ങി. കണ്ണൂരിലെ ആറളത്തും പെരിങ്ങോത്തും ബോംബ് പൊട്ടിത്തെറിച്ച് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കുമെല്ലാം പരുക്കേറ്റിട്ടുണ്ട്. പക്ഷേ, ഇടയ്ക്ക് പൊട്ടാതെ വിജയകരമായി നിർമിച്ച എത്ര ബോംബുകൾ ഉണ്ടാവും കണ്ണൂരിൽ? എന്തിനു വേണ്ടിയാകും അവയെല്ലാം.

പൊലിസിലെ ആർ.എസ്.എസ് സാന്നിധ്യം
തലപ്പാവ് ധരിച്ച വിദ്യാർഥികൾക്ക് അവർ ഹോട്ടലിൽ മറന്നുവച്ച ഹാൾടിക്കറ്റ് തിരിച്ചുകൊടുക്കാനായി അതിവേഗത്തിൽ ബൈക്കോടിച്ചുപോയ കേരള പൊലിസിന്റെ 'നന്മനിറഞ്ഞ' മുഖങ്ങൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നത് കൊണ്ടൊന്നും മറക്കാൻ കഴിയാത്തത്ര വലുതാണ്, സംഘ്പരിവാറിനുള്ള പൊലിസിലെ സ്വാധീനം. കേരള പൊലിസിലെ സംഘ്പരിവാർ സ്വാധീനം ഒരു യാഥാർഥ്യമാണ്. കേരള പൊലിസിൽ ആർ.എസ്.എസ് സെല്ല് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞത്, പ്രതിപക്ഷ നേതാവോ യു.ഡി.എഫിലെ മറ്റു നേതാക്കളോ അല്ല, ഭരണമുന്നണിയിലെ ഉന്നത നേതാവായ ആനിരാജയാണ്.


2106ൽ പിണറായി വിജയൻ അധികാരത്തിലേറിയത് മുതൽ ഏറ്റവുമധികം പഴികേട്ടത് ആഭ്യന്തര വകുപ്പിന്റെ പേരിലാണ്. പൊലിസിന്റെ തലപ്പത്തിരുന്ന് വിരമിച്ച സെൻകുമാർ, ജേക്കബ് തോമസ് എന്നിവർ പിന്നീട് എന്തു നിലപാടെടുത്തുവെന്ന് കണ്ടതാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ആർ.എസ്.എസുമായി ചേർന്നു പ്രവർത്തിച്ചു വരികയായിരുന്നുവെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. പേരിനൊപ്പം ഡോക്ടറേറ്റുള്ള മുൻ ഡി.ജി.പി സെൻകുമാർ ആകട്ടെ, സൈബറിടത്തിലെ നാലാംകിട സംഘ്പരിവാർ പ്രവർത്തകരേക്കാൾ വളരെ മോശമായാണ് ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
തൃശൂരിലെ പൊലിസ് അക്കാദമിയിൽ ബീഫ് വിളമ്പുന്നത് വിവാദമായപ്പോൾ, ആർ.എസ്.എസ് അജൻഡ നടപ്പാക്കുമെന്നും കഴിയുമെങ്കിൽ തടയൂ എന്നുമുള്ള ഭീഷണിയാണ് അന്നത്തെ ഐ.ജി സുരേഷ് രാജ് പുരോഹിത് സ്വീകരിച്ചത്. പൊലിസിലെ ആർ.എസ്.എസ് സെല്ലിന് തത്വമസി എന്ന പേരിൽ വാട്‌സ്ആപ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാന്ദർഭികമായി പറയട്ടെ, എസ്.ഡി.പി.ഐയുടെ പോസ്റ്റർ പങ്കുവച്ചതിന് മധ്യകേരളത്തിലെ വനിത പൊലിസ് ഉദ്യോഗസ്ഥയെ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട് കേരള പൊലിസ്.


പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ സലഫി പ്രഭാഷകൻ ശംസുദ്ദീൻ പാലത്തിനെതിരേ യു.എ.പി.എ ചുമത്തി അറസ്റ്റ്‌ ചെയ്ത കേരള പൊലിസ്, കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ കേസെടുത്തെങ്കിലും പിന്നീട് എന്തു നടപടി സ്വീകരിച്ചുവെന്നത് ചർച്ചയായതാണ്. മിക്ക ദിവസവും വ്യാജ വാർത്തകളും വർഗീയ പരാമർശങ്ങളും നടത്തുന്ന പ്രതീഷ് വിശ്വനാഥ് എന്ന വലതുപക്ഷ പ്രചാരകൻ ഇപ്പോഴും സൈബറിടത്തിൽ സജീവമാണ്. സംഘ്പരിവാർ പ്രവർത്തകരോടുള്ള കേരള പൊലിസിന്റെ മൃദുസമീപനത്തിന്റെ എന്നെന്നും നിലനിൽക്കുന്ന തെളിവായിട്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  7 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  7 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  7 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  7 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  7 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  7 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  7 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  7 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  7 days ago