ഹലാല്‍ ഭക്ഷണം, വീക്ഷണം
ശൗക്കത്ത് ഫൈസി മണ്ണാര്‍ക്കാട്
അല്ലാഹു മനുഷ്യജീവിതത്തിനു നല്‍കിയ നിയമവിലക്കുകള്‍ അവന്റെ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതാണ്. അവന്റ ഭക്ഷണം ഹലാലോ (അനുവദിക്കപ്പെട്ടതോ) ഹറാമോ (നിഷിദ്ധമായതോ) എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ പ്രധാന പങ്കുള്ള ഒന്നാണ് മാംസം. അതിന്റെ അറവും മറ്റും ശ്രദ്ധിക്കുന്നതോടുകൂടി അത് ഏതു ജീവിയുടേതാണെന്നും ഭക്ഷിക്കാന്‍ ഇസ്‌ലാമിന്റെ അനുമതിയുണ്ടോ എന്നും മനസിലാക്കണം. ജീവികളില്‍നിന്ന് ഭക്ഷിക്കാന്‍ പറ്റുന്നതും അല്ലാത്തതും കുറഞ്ഞരീതിയില്‍ വിശദീകരിക്കാം. കരയില്‍നിന്ന് ആട് (ചെമ്മരിയാട്, നെയ്യാട്, കോലാട്, കാട്ടാട്) മാട് (പോത്ത്, എരുമ, പശു, കാള, കാട്ടുപശു, കാട്ടുപോത്ത്) ഒ്ട്ടകം, കുതിര, കാട്ടുകഴുത, മുയല്‍, കൂരന്‍, മാന്‍, കലമാന്‍, കീരി, രോമ ചര്‍മ കുറുനരി, ഉടുമ്പ്, ഇത്തള്‍മുള്ളന്‍, സൂചിമുള്ളന്‍, പെരുച്ചാഴി, അണ്ണാന്‍, തുര്‍ക്കികൂരന്‍, താറാവ്, അരയന്നം, കോഴിവര്‍ഗങ്ങള്‍, ശീമക്കോഴി, വെട്ടുകിളി, കാട, കൊക്ക്, അരിപ്രാവ്, അമ്പലപ്രാവ്, മാടപ്രാവ്, കാട്ടുപ്രാവ്, മൂട് കുലുക്കിപ്പക്ഷി, പൈങ്ങാക്കിളി, കുയില്‍, മുണ്ടി, ഒട്ടകപ്പക്ഷി, മൈന, മണ്ണാത്തിക്കിളി, വേഴാമ്പല്‍, സാരസപക്ഷി, അണ്ണല്‍പക്ഷി, കുരുവി, തിത്തിരി പക്ഷി എന്നിവയും നഖങ്ങളില്‍ ഇറുക്കാതെ കൊക്കുകൊണ്ട് കൊത്തിയെടുക്കുന്ന മറ്റെല്ലാ പക്ഷികളും അനുവദനീയമാണ്.
കുതിരയെ ഭക്ഷിക്കാമെന്ന് കാണിക്കുന്ന ഹദീസുകള്‍ പ്രബലമാണ്. അതിന്റെ മാംസം ഭക്ഷിക്കുതിനു വിലക്കുള്ളതായി പറയുന്ന ഹദീസുകള്‍ പ്രബലമല്ല. ഇനി അവ പ്രബലമാണെന്ന് വച്ചാല്‍ തന്നെ ഖൈബര്‍ യുദ്ധവേളയില്‍ അതു അനുവദിച്ചുകൊണ്ടുള്ള ഹദീസുകളുടെ വെളിച്ചത്തില്‍ അനുവദനീയമല്ല എന്നുള്ള ഹദീസുകള്‍ നിയമപ്രാബല്യം നഷ്ടപ്പെട്ടവയാണ്. (തുഹ്ഫ 9:379)
നജസ് ഭക്ഷിച്ചതു മൂലം മാംസത്തിനോ നിറത്തിനോ രുചിക്കോ വ്യത്യാസം വന്ന ഭക്ഷ്യയോഗ്യമായ ജീവിയെയും അതിന്റെ പാലും മുട്ടയും ഭക്ഷിക്കല്‍ കറാഹത്താണ്. അതിനു ശുദ്ധമായ ഭക്ഷണം നല്‍കി അതിന്റെ മാംസം നന്നായാല്‍ കറാഹത്ത് നീങ്ങും (തുഹ്ഫ 9:386). സമുദ്രജീവികളില്‍നിന്ന് മത്സ്യവും മത്സ്യരൂപത്തില്‍ അല്ലാത്തവയും ഭക്ഷിക്കാം. നായ, പന്നി എിവയുടെ രൂപത്തിലുള്ളവ ആയാലും കുഴപ്പമില്ല. സമുദ്രജീവി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെള്ളത്തില്‍ മാത്രം ജീവിക്കുന്നവയാണ്. അതായത്, കരയില്‍ ഇട്ടാല്‍ അവ താമസിയാതെ ചത്തുപോകും. ഇങ്ങനത്തെ ജീവികളാണ് സമുദ്രജീവികള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുത്. സമുദ്രജീവികളെ അറവ് നടത്താതെ ആഹരിക്കാവുന്നതാണ്. അല്ലാഹു പറയുന്നു: നിങ്ങള്‍ക്കും യാത്രാ സംഘങ്ങള്‍ക്കും ജീവിത വിഭവമായി കൊണ്ട് കടലിലെ വേട്ടജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു (മാഇദ: 96).
പ്രസ്തുത വചനത്തില്‍ പരാമര്‍ശിച്ച ത്വആമിന്റെ താല്‍പര്യം ചത്ത് വെള്ളത്തിനു മുകളില്‍ പൊന്തിക്കിടക്കുന്നത് എന്നാണ് ബഹുഭൂരിപക്ഷം സ്വഹാബികളും താബിഉകളും വിശദീകരിച്ചത്. സമുദ്രത്തിലെ വെള്ളം ശുദ്ധീകരണത്തിന് പറ്റുന്നതാണെന്നും അതിലെ ശവം ഹലാലാണെണും കാണിക്കുന്ന ഹദീസ് പ്രബലമാണ്.
പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയില്‍ പറയുന്നു: ചത്തു വെള്ളത്തിനു മുകളില്‍ പൊന്തിക്കിടന്നിരുന്ന തിമിംഗലത്തില്‍നിന്ന് നബി (സ) ഭക്ഷിച്ചതായി നേരത്തെ പറഞ്ഞു. എന്നാല്‍ ചത്തു വെള്ളത്തിനു മുകളില്‍ പൊന്തിക്കിടക്കുന്നത് വീര്‍ക്കുകയും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അവ ഭക്ഷിക്കല്‍ നിഷിദ്ധമാണ് (തുഹ്ഫ 9:377). തിമിംഗലത്തില്‍നിന്ന് നബി (സ) ഭക്ഷിച്ച സംഭവം ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: ജാബിര്‍ (റ)യില്‍ നിന്ന് നിവേദനം. ഖുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യം വച്ച് നബി (സ) ഞങ്ങളെ പറഞ്ഞയച്ചു. ഞങ്ങളുടെ നേതാവായി അബൂഉബൈദയെ നിശ്ചയിക്കുകയും ഒരു പാത്രം കാരക്ക ഞങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്തു. ഞങ്ങള്‍ക്കു നല്‍കാന്‍ മറ്റൊന്നും നബി (സ)യുടെ കൈവശം ഉണ്ടായിരുന്നില്ല. അതേതുടര്‍ന്ന് അബൂഉബൈദ ഓരോ കാരക്ക വീതം ഞങ്ങള്‍ക്ക് നല്‍കും. ഇതു ജാബിര്‍ (റ) വിശദീകരിച്ചപ്പോള്‍ 'നിങ്ങള്‍ അതുകൊണ്ട് എന്തായിരുന്നു ചെയ്തിരുന്നത്' എന്ന് നിവേദകന്‍ അബൂസുബൈര്‍ (റ)ന്റെ ചോദ്യത്തിന് ജാബിര്‍ വിശദീകരണം നല്‍കിയത് ഇങ്ങനെ: കുട്ടികള്‍ ഊമ്പുന്നതു പോലെ കാരക്ക ഞങ്ങള്‍ ഊമ്പുകയും പിന്നെ വെള്ളം കുടിക്കുകയും ചെയ്യും.
ഞങ്ങള്‍ക്ക് പകലും രാത്രിയും അതു മതിയായിരുന്നു. പിന്നെ ഞങ്ങളുടെ കൈവശമുള്ള വടികള്‍ ഉപയോഗിച്ച് വൃക്ഷത്തിന്റെ ഇലകള്‍ അടിച്ചുവീഴ്ത്തി വെള്ളം നനച്ച് അതും ഞങ്ങള്‍ ഭക്ഷിക്കും. ജാബിര്‍ തുടരുന്നു; തുടര്‍ന്ന് സമുദ്ര തീരത്തുകൂടി ഞങ്ങള്‍ നീങ്ങിയപ്പോള്‍ വലിയ മണല്‍തിട്ട പോലെയുള്ള ഒന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഞങ്ങള്‍് അടുത്തുചെന്ന് നോക്കുമ്പോള്‍ അതൊരു വലിയ തിമിംഗലം ആയിരുന്നു. ജാബിര്‍ (റ) തുടര്‍ന്നു; അപ്പോള്‍ ഉബൈദ് (റ) ആദ്യം അത് ശവം ആണെന്ന് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു: 'നമ്മള്‍ അല്ലാഹുവിന്റെ റസൂലിന്റെ ദൂതരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചവരും ആണ്. നിങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിതാവസ്ഥയിലാണ്. അതിനാല്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കാം'. ജാബിര്‍ പറയുന്നു: അങ്ങനെ ഒരു മാസക്കാലം അതിന്റെ അരികില്‍ ഞങ്ങള്‍ താമസിച്ചു.
ഞങ്ങള്‍ 300 പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തടിച്ചുകൊഴുത്തു. അതിന്റെ കണ്ണിന്റെ കുഴിയില്‍നിന്ന് ഇന്ന്് വലിയ പാത്രങ്ങള്‍ ഉപയോഗിച്ച് നെയ്യ് കോരിയെടുക്കുകയും കാളയുടേത് പോലുള്ള മാംസക്കഷ്ണങ്ങള്‍ അതില്‍ നിന്നും മുറിച്ചെടുക്കുകയും ചെയ്തു. ഞങ്ങളുടെ നേതാവ് അബൂ ഉബൈദ (റ) 13 പേരെ അതിന്റെ കണ്ണിന്റെ കുഴിയില്‍ എഴുതുകയുണ്ടായി. അദ്ദേഹം അതിന്റെ വാരിയെല്ലുകളില്‍ ഒന്നെടുത്ത് നാട്ടിവച്ച് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഏറ്റവും വലിയ ഒട്ടകത്തിന്റെ പുറത്തുകയറ്റി. അതിന്റെ താഴ്ഭാഗത്തുകൂടി അദ്ദേഹം കടന്നുപോയി. അതിന്റെ മാംസം മുറിച്ചെടുത്ത് ചൂടാക്കി ഞങ്ങള്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. ഞങ്ങള്‍ മദീനയില്‍ വപ്പോള്‍ നബി (സ)യെ സമീപിച്ചു. ഈ വിവരം പറഞ്ഞപ്പോള്‍ തിരുനബി (സ) പറഞ്ഞു: അതു നിങ്ങള്‍ക്കു വേണ്ടി അല്ലാഹു പുറപ്പെടുവിച്ച ഭക്ഷണമാണ്. നമുക്കു ഭക്ഷിപ്പിക്കാന്‍ അതിന്റെ മാംസത്തില്‍നിന്ന് വല്ലതും നിങ്ങളുടെ കൂടെ ഇരിപ്പുണ്ടോ? ജാബിര്‍ (റ) പറയുന്നു: അപ്പോള്‍ അതിന്റെ മാംസത്തില്‍ നിന്ന് നബി (സ) തങ്ങള്‍ക്ക് കൊടുത്തയക്കുകയും തിരുദൂതര്‍ (സ) ഭക്ഷിക്കുകയും ചെയ്തു (മുസ്‌ലിം 1935).
ഭക്ഷ്യയോഗ്യമല്ലാത്ത ജീവികള്‍
നജസായ വസ്തുക്കളും ജീവികളും ഭക്ഷിക്കല്‍ നിഷിദ്ധമാണ്. സിംഹം, ആന, ചെന്നായ, കുരങ്ങന്‍, കുറുക്കന്‍, പൂച്ച, വെരുക്, കരടി, വള്ളിപ്പുലി, പുള്ളിപ്പുലി തുടങ്ങിയ തേറ്റയുള്ള ജീവികള്‍. പ്രാപിടിയന്‍ പക്ഷി, കഴുകന്‍ തുടങ്ങിയ മാന്തിപ്പറിക്കുന്ന നഖമുള്ള പക്ഷികള്‍, പരുന്ത്, ചെമ്പോത്ത്, കാക്ക, നീര്‍ക്കാക്ക, നത്ത്, ശവംകൊത്തി തുടങ്ങിയ ശവം ഭക്ഷിക്കുന്ന ജീവികള്‍ എന്നിവയും നിഷിദ്ധമാണ്.
കരിവണ്ട്, ഓന്ത്, പല്ലി, ചീവീട്, പുഴു തുടങ്ങിയ പ്രകൃതി മോശമായ ജീവികള്‍, തവള, മുതല, ആമ, ഞണ്ട് തുടങ്ങി വെള്ളത്തിലും കരയിലും ജീവിക്കുന്നവ, കരുതന്‍, എലി, പാമ്പ്, തേള്‍, ചെള്ള്, കടല്‍, മൂട്ട, പേന്‍ തുടങ്ങിയ കൊല്ലല്‍ അനുവദനീയമായ ജീവികള്‍, മീന്‍കൊത്തി, പൊന്മാന്‍, മരംകൊത്തി, വവ്വാല്‍, കൂമന്‍, തത്ത, മയില്‍, ഉറുമ്പ് തുടങ്ങിയ കൊല്ലാന്‍ പാടില്ലാത്ത ജീവികള്‍. കോവര്‍കഴുത പോലെയുള്ള സങ്കരയിനം ജീവികള്‍, ശുക്ലം, മൂക്കട്ട, തുപ്പുനീര്‍, വിയര്‍പ്പ് തുടങ്ങിയ മാലിന്യവസ്തുക്കളും വിഷം, കല്ല്, മണ്ണ്, കഞ്ചാവ്, മറ്റു ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയ ശരീരത്തിനും ബുദ്ധിക്കും ഉപദ്രവം ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ ഭക്ഷിക്കല്‍ നിഷിദ്ധമാണ് (ഫത്ഹുല്‍ മുഈന്‍ 222, തുഹിഫ 9:3 80386, മഹല്ലി 4: 280)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."