HOME
DETAILS
MAL
സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം: വെര്‍ച്വലായി പങ്കെടുക്കുമെന്ന് എം.എം ഹസന്
backup
May 19 2021 | 17:05 PM
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്.സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എംഎം ഹസന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെനിര്ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."