HOME
DETAILS

കാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുമരണം, നിരവധി പേര്‍ക്ക് പരുക്ക്

  
backup
March 22 2023 | 11:03 AM

fire-accident-in-kanchipuram-firecracker-factory-8-people-died

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അഞ്ചുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം.

പടക്കശാലയുടെ പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു. നരേന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള നാല്‍പ്പതിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. അഞ്ച് ഗോഡൗണുകളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ നാല് ഗോഡൗണുകള്‍ക്കും തീപിടിച്ചു.

നിലവില്‍ 24 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പൊലിസ് പറയുന്നത്. ഇവരെ ചെന്നൈ കില്‍പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനനിയമ ഭേദഗതിയില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തി; ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണും

Kerala
  •  a month ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ചു; വഴിയരികില്‍ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

'മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും, തിരുത്തിയില്ലെങ്കില്‍ തുടര്‍ഭരണം സാധ്യമാകില്ല'; സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രന് രൂക്ഷവിമര്‍ശനം

Kerala
  •  a month ago
No Image

എച്ച്. എസ്. എം സ്കോളർഷിപ്പ് പരീക്ഷ 24 ന് രാവിലെ 8 മണിക്ക്

organization
  •  a month ago
No Image

സുരക്ഷാപ്രശ്‌നം; ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലിസ് നോട്ടിസ് നല്‍കി

Kerala
  •  a month ago
No Image

'ഇതൊക്കെ ഹിന്ദുക്കളെ പറ്റിക്കാനാണ് ചെയ്യുന്നത്'; സംഭല്‍ പള്ളിക്ക് സമീപം പുതിയ ക്ഷേത്രം 'കണ്ടെത്തി'യതില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

Kerala
  •  a month ago
No Image

കുടിവെള്ളം ശേഖരിക്കാന്‍ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

Kerala
  •  a month ago
No Image

പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല, തിരുത്താനുള്ളവര്‍ തിരുത്തണം; കെ.എ.എസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ മുസ്‌ലിം യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദ്ദനം, മുട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്തു, മുടി പിടിച്ച് വലിച്ചിഴച്ചു 

National
  •  a month ago
No Image

'ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത്'; പാലക്കാട്ട് ക്രിസ്മസ് ആഘോഷം തടഞ്ഞ് വി.എച്ച്.പി, ജില്ലാ സെക്രട്ടറിയടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  a month ago