വീട് പരിശോധിക്കുന്നതിനിടെ പൊലിസ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു; പരാതിയുമായി ബന്ധുക്കള്‍
റാഞ്ചി: വീട്ടില്‍ പരിശോധനക്കെത്തിയ പൊലിസിന്റെ ചവിട്ടേറ്റ് നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധിഹ് ജില്ലയില്‍ കൊസൊഗോണ്ടോദിഖി ഗ്രാമത്തിലാണ് സംഭവം.
ഒരു കേസില്‍ പ്രതിയായ മുത്തച്ഛന് ഭൂഷണ് പാണ്ഡെയെ തിരഞ്ഞാണ് പൊലിസ് വീട്ടിലെത്തിയത്. പൊലിസിനെ കണ്ടയുടന്‍ ഭൂഷണ് പാണ്ഡെയും കുടുംബാംഗങ്ങളും കുഞ്ഞിനെ തനിച്ചാക്കി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് വീട്ടിനകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. പൊലിസുകാര്‍ വീടിന്റെ മുക്കും മൂലയും തിരയുമ്പോള്‍ കുഞ്ഞ് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി പറഞ്ഞു. പരിശോധന കഴിഞ്ഞ് പൊലിസുകാര്‍ തിരികെ പോയ ശേഷം ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലിസ് പരിശോധനക്കിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നതാണെന്ന് കുഞ്ഞിന്റെ അമ്മയും കുടുംബാംഗങ്ങളും ആരോപിക്കുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറന് ഉത്തരവിട്ടു. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലിസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."