HOME
DETAILS

സ്വിഫ്റ്റ് സർവിസ് റൂട്ട് മാറി ഗോവയിലെത്തിയെന്ന പ്രചാരണം തെറ്റെന്ന് കെ.എസ്.ആർ.ടി.സി

  
backup
May 15 2022 | 20:05 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%bc%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d


തിരുവനന്തപുരം
ഈ മാസം എട്ടിന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞ് ഗോവയിലെത്തിയെന്ന പ്രചാരണം തെറ്റാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെൻ്റ്.
പ്രചാരണം തെറ്റാണെന്ന് കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് ഓഫിസറുടെ അന്വേഷണത്തിൽ കണ്ടെത്തി. പ്രചരിപ്പിക്കപ്പെടുന്ന പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവിസ് നടത്തുന്നില്ല. നിലവിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ എയർ ഡീലക്‌സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവിസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സി.എം.ഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫിസർ നടത്തിയ അന്വേഷണത്തിൽ മെയ് എട്ടിന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവിസിലേയും, എറണാകുളത്ത് നിന്നുള്ള സവിസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചു.
ബസ് റൂട്ട് മാറി സർവിസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് യാത്രക്കാർ അറിയിച്ചത്. സർവിസുകളിൽ ട്രെയിനിങ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർമാരും ബസ് വഴിമാറി സഞ്ചരിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്.
കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോഗ് ഷീറ്റ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവിസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പ്രചാരണം തെറ്റാണെന്ന റിപ്പോർട്ട് വിജിലൻസ് നൽകിയത്.യാതൊരു അടിസ്ഥാനവുമില്ലാതെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനെതിരേ വരുന്ന വാർത്തയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago