HOME
DETAILS

പള്ളി തകര്‍ത്ത ബാരബങ്കിയില്‍ എത്തിയ യു.പി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഡോ. മതീന്‍ ഖാനെ അറസ്റ്റ് ചെയ്തു

  
backup
May 22 2021 | 10:05 AM

muslim-league-up-president-was-arrested-2021


ലഖ്‌നൗ: കോടതിയുടെ നിര്‍ദേശം മറികടന്ന് ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ ഗരീബിനവാസ് പള്ള തകര്‍ത്തത് സന്ദര്‍ശിക്കാനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഡോ. മതീന്‍ ഖാനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയിലെത്തിച്ച് ജയിലിലടക്കുകയും ചെയ്തു.

അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ രഹസ്യമായി പുലര്‍ച്ചെയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ബാരബങ്കി സബ് ജയിലില്‍ അടച്ചത്. മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മതീന്‍ ഖാന്‍ ബാരബങ്കിയിലെത്തിയത്.

മതീന്‍ ഖാനോടൊപ്പമുണ്ടായിരുന്ന മകനും എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കൂടിയായ സഅദ് ഖാന്‍, സഹോദരി പുത്രന്‍ കാമില്‍ ഖാന്‍, ലഖ്‌നൗ സിറ്റി മുസ്‌ലിം ലീഗ് ഭാരവാഹികളായ അതീഖ്, മുഹമ്മദ് ഫാറൂഖ്, സുലൈമാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരെയും 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. നിരോധനാജ്ഞ്ഞ ലംഘിച്ചു, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

100 ലേറെ വര്‍ഷം പഴക്കമുള്ള മസ്ജിദ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളിച്ചു മാറ്റിയത്. ഗരീബി നവാസ് മസ്ജിദ് അനധികൃത നിര്‍മാണമാണ് എന്നാരോപിച്ചാണ് നീക്കം. ഇതിനെതിരെ മുസ്‌ലിം സംഘടനകള്‍ നല്‍കിയ പരാതിയില്‍ മെയ് 31 വരെ പള്ളിയുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകരുത് എന്ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് പ്രദേശവാസികളെ ഭയപ്പെടുത്തി മസ്ജിദ് പൊളിച്ചു മാറ്റിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാ ണ് യു.പിയില്‍ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago