പത്മനാഭസ്വാമി ക്ഷേത്രം: എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് എതിരേ മുന്‍ പി.ആര്‍.ഒ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍ സതീഷിനെതിരേ ക്ഷേത്രം മുന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍ സുപ്രിംകോടതിയെ സമീപിച്ചു.
കെ.എന്‍ സതീഷ് ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയാണെന്നും വ്യാപകമായി അഴിമതി നടത്തുകയാണെന്നും ക്ഷേത്രസ്വത്ത് അന്യാധീനപ്പെടുന്നതിന് കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചാണ് മുന്‍ പി.ആര്‍.ഒ ബബ്‌ലു ശങ്കര്‍ സുപ്രിംകോടതിയില്‍ ഹരജി സര്‍പ്പിച്ചത്. അഴിമതിക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്ത പെരിയ നമ്പി അടക്കമുള്ള പൂജാരിമാരെയും ജീവനക്കാരെയും ഭരണ- പൊലിസ് സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയാണ് സതീഷ് ചെയ്യുന്നത്.
ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണംപോയിട്ടും വസ്തുവകകള്‍ കൈയേറ്റം ചെയ്യപ്പെട്ടിട്ടും സതീഷ് മൗനംപാലിക്കുകയാണ്. ഈ ക്രമക്കേടുകള്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്തയായതോടെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് അദ്ദേഹം. മിണ്ടാതിരുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും അഭിഭാഷകനായ ആബിദ് അലി ബീരാന്‍ മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ ബബ്‌ലു ശങ്കര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."