HOME
DETAILS

'മോദിയുടെ സ്വപ്‌നത്തിലൊരു ലക്ഷദ്വീപുണ്ട്'; വിശദീകരണവുമായി എ.പി അബ്ദുള്ളക്കുട്ടി

  
backup
May 24 2021 | 14:05 PM

abdullakutty-fb-post-about-lakshadweep

കോഴിക്കോട്: ലക്ഷദ്വീപില്‍ സംഘപരിവാരം ഫാഷിസം നടപ്പാക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള നേതാവുമായ എപി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്‌നങ്ങളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ് ഇതിന്റെ പിന്നിൽ ലക്ഷ്ദ്വീപിൽ കിണഞ്ഞ് ശ്രമിമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ് കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല. പുതിയ അഡ്മിനിസ്റ്റേറ്റർ പ്രഫുൽ പട്ടേൽ ഗുജ്റാത്ത് കാരനാണ് എന്നാണ് ഇവരുടെ പ്രചരണം അത് എങ്ങിനെയാണ് കുറ്റമാകുന്നത് ? മുമ്പ് കോൺഗ്രസ്സിന്റെ കാലത്ത് IAS , IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്. മോദിജി,അതിന് ഒരു മാറ്റം വരുത്തി ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ് അതാണ് പ്രഫുൽ പട്ടേൽ സ്ഥലം MPക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോബിക്കും , അഴിമതിക്കാർക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ "ക്ലീൻ ലക്ഷദ്വീപ് " പദ്ധതി നടപ്പിലാക്കി കുട്ടികളും , സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി. ഈ ഒരറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ. 100 % മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്.ബംങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് pm സയ്ദ് സാഹിബിന്റെ -കോൺഗ്രസ്സ് ഭരണകാലത്താണ് മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാസ രംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത് ബീഫ് മാത്രമല്ലല്ലോ മാംസാഹാരം ചിക്കനും, മട്ടനും, പെടുമല്ലൊ? പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ് പാർലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജ്റാത്ത് കാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച്.. സെക്രട്ടറിയേറ്റ് അക്രമിച്ചു. കലക്ടറേ ഘെരാവോ ചെയ്തു അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു. ഇതിനൊക്കെ അഡ്മിനിസ്റ്റേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം! മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ് ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട് ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരിത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും. ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ്‌ യാതാർത്ഥ്യം. ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ്‌ - കോൺഗ്രസ്സ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്. ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദീപിലെ ബി ജെ പി പ്രവർത്തക യോഗം വെർച്ചലായി ചേന്നു. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു അസത്യ പ്രചരണത്തെ അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago