HOME
DETAILS

വീട്ടിലെ കറണ്ട് ബില്ല് കുത്തനെ കൂടിയോ; കുറയ്ക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ..

  
backup
March 31 2023 | 09:03 AM

ways-to-reduce-electricity-bill


ചൂടുകാലമാണ് വരുന്നത്. ഇപ്പോള്‍ തന്നെ ഫാനോ എ.സിയോ ഇല്ലാതെ ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. അപ്പോള്‍ കറണ്ട് ബില്ല് കൂടുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല. എന്നാലോ കറണ്ട് ബില്ല് കിട്ടുന്ന അന്ന് ഗൃഹനാഥന് ചൂട് കൂടും.

മാറ്റമില്ലാത്ത ശമ്പളവും ഒരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും ഒരു ശരാശരി കുടുംബനാഥന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. മിക്കവാറും വീടുകളില്‍ ടി.വിയും വാഷിങ്‌മെഷീനും ഫ്രിഡ്ജും എ.സിയുമെല്ലാം ഉള്ളതുകൊണ്ട് കറണ്ട് ബില്ലില്‍ അതിന്റെ പ്രതിഫലനം കാണാം. ചെറിയ ചില കാര്യങ്ങള്‍ കറണ്ട് ബില്ലില്‍ വലിയ ചില മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങിക്കുമ്പോള്‍ നിലവാരമുള്ളത് മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പുതിയ ടി.വി, അല്ലെങ്കില്‍ ഫ്രിഡ്ജ്, എ.സി എന്നിവയൊക്കെ വാങ്ങുമ്പോള്‍ റേറ്റിങ് നോക്കി മാത്രം വാങ്ങുക. 5 സ്റ്റാര്‍ റേറ്റിങ് ഉള്ള ഉപകരണങ്ങള്‍ക്കൊക്കെ വില അല്‍പം കൂടുതല്‍ ആണെങ്കിലും ഭാവിയില്‍ കറന്റ് ബില്‍ കണ്ട് ഞെട്ടേണ്ടി വരില്ല.

കുറഞ്ഞ ഊര്‍ജ്ജം മാത്രമുപയോഗിക്കുന്ന ലൈറ്റുകളും ഊര്‍ജ്ജക്ഷമത കൂടിയ വേരിയന്റുകള്‍ ഹോം അപ്ലയന്‍സുകളിലും ഉപയോഗിക്കാം. റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളുമെല്ലാം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ചെലവില്‍ വലിയ വ്യത്യാസമുണ്ടാകും. പലയിടത്തും ഇപ്പോഴും ഫിലമെന്റ് ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. ഇത് മാറ്റി പകരം നിലവാരമുള്ള സി.എഫ്. ലാമ്പുകളും വാട്‌സ് കുറഞ്ഞ ട്യൂബ് ലൈറ്റുകളും എല്‍ഇഡി ബള്‍ബുകളും ഉപയോഗിക്കാം.

ആവശ്യം കഴിഞ്ഞാല്‍ ലൈറ്റും ഫാനും ഓഫാക്കിയിടുക. രാത്രിയില്‍ വീടിനു പുറത്ത് ആവശ്യത്തിന് മാത്രം ലൈറ്റുകള്‍ ഉപയോഗിക്കുക.

പലപ്പോഴും ടി.വി കണ്ടു കഴിഞ്ഞ് റിമോട്ടില്‍ മാത്രം ഓഫ് ചെയ്ത് പോകുന്ന ശീലമാണ് നമ്മുടേത്. എന്നാല്‍ അത് തെറ്റായ രീതിയാണ്. കാരണം പവര്‍ പ്ലഗ് കണക്ടായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി ഉപഭോഗം നടക്കുന്നുണ്ട്. അതിനാല്‍ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.

ഇസ്തിരിയിടുന്നത് ക്രമീകരിക്കാം. ദിവസവും പുറത്തിറങ്ങുന്നതിന് മുമ്പായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന ശീലമുള്ളവരാണെങ്കില്‍ ആ ശീലം മാറ്റുന്നതാണ് നല്ലത്. ആഴ്ച്ചയില്‍ ഒരിക്കല്‍ അല്ലെങ്കില്‍ രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ ഇസ്തിരിയിടുന്നതാണ് നല്ലത്. ഇത് വൈദ്യുതി മാത്രമല്ല, സമയവും ലാഭിക്കും.

പീക്ക് ലോഡ് സമയത്ത് അതായത് വൈകുന്നേരം ആറുമണി മുതല്‍ രാത്രി 10 മണി വരെ കൂടുതല്‍ വൈദ്യുതി വേണ്ടുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.

എസി ഉപയോഗിക്കുന്നവര്‍ 24 ഡിഗ്രിയില്‍ ടെമ്പറേച്ചര്‍ സെറ്റ് ചെയ്യുന്നത് നല്ലതായിരിക്കും. മുറിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് എ.സി ഇട്ടുവെച്ച് കുറച്ചുകഴിഞ്ഞ് ഓഫാക്കി ഫാന്‍ ഇട്ടാല്‍ റൂം നന്നായി തണുത്തിരിക്കും. വൈദ്യതി ചെലവും ലാഭിക്കാം.

ഇടക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുക. ഡോര്‍ ശരിയാംവണ്ണം അടയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ദിവസവും കുറച്ച് സമയം ഫ്രിഡ്ജ് ഓഫാക്കിയിടാം.

സോളാര്‍ ഊര്‍ജ്ജം പ്രയോജനപ്പെടുത്താം:

നല്ലരീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഊര്‍ജ്ജസ്രോതസിനെ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് മാത്രം. വീടിന്റെ റൂഫ് ടോപ്പില്‍ സ്ഥാപിക്കാന്‍ കഴിയുന്ന സോളാര്‍ പാനലുകള്‍ ഇന്ന് സുലഭമാണ്. തുടക്കത്തില്‍ നല്ലൊരു തുക ചെലവാകുമെങ്കിലും ദീര്‍ഘകാലത്തെ വൈദ്യുതി ചെലവ് അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വളരെ ലാഭകരമാണ്, സര്‍ക്കാരിന്റെ സബ്‌സിഡിയോടു കൂടി സോളാര്‍ പാനല്‍ സ്ഥാപിക്കുമ്പോള്‍ ചെലവും കുറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago