തന്നെ തകര്‍ക്കാന്‍ ചിലര്‍ രാജ്യവിരുദ്ധ ശക്തികളുമായി കരാറില്‍ ഏര്‍പ്പെടുന്നു, കോണ്‍ഗ്രസിനും രാഹുലിനുമെതിരേ ആഞ്ഞടിച്ച് മോദി
ന്യുഡല്‍ഹി: തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ 2014 മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ സംസാരിക്കാന്‍ രാജ്യവിരുദ്ധ ശക്തികളുമായി ചിലര്‍ കരാറില്‍ ഏര്‍പ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭോപ്പാല്‍ ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കവേ അദ്ദേഹം കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ചു.
രാജ്യത്തിന് പുറത്തുപോയി ഭാരതത്തിനെതിരെ ചിലര്‍ സംസാരിക്കുകയാണ്'.'എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും ശ്രമം നടക്കുന്നുണ്ട്. പണം കൊടുത്ത് അതിനായി ആളുകളെ ഏര്‍പ്പാടാക്കി. പക്ഷെ, എന്റെ സുരക്ഷ കവചം ഈ രാജ്യത്തെ സാധാരണക്കാരാണെന്ന് അവര്‍ക്ക് അറിയില്ല. മോദി പറഞ്ഞു.
ഇന്ന്, ഏപ്രില്‍ ഒന്ന്. ഈ ദിവസം ഉറപ്പായും കോണ്‍ഗ്രസ് നേതാക്കള്‍ ചില പ്രസ്താവനകളുമായി രംഗത്തു വരും. ഈ മോദി എല്ലാവരെയും വിഡ്ഢികളാക്കുന്നു എന്ന് പറഞ്ഞ്. പക്ഷേ ഈ ട്രെയിന്‍ ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിച്ചു. ഇത് നമ്മുടെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."