യു.എസ്-ഇന്ത്യ പങ്കാളിത്തം ലോകാവസാനം വരെ തുടരണം: ബൈഡൻ
മോദിയും ബൈഡനും
കൂടിക്കാഴ്ച നടത്തി
ടോക്യോ
ഭൂമിയുള്ള കാലത്തോളം യു.എസ്- ഇന്ത്യ പങ്കാളിത്തം തുടരണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇരുരാജ്യങ്ങൾക്കും ഒന്നിച്ചുചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടോക്യോവിൽ ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് യു.എസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
ഇന്തോ- യു.എസ് വാക്‌സിൻ കർമപദ്ധതി പുതുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബൈഡൻ പറഞ്ഞു. വാക്‌സിൻ ഉത്പാദനം, ശുദ്ധമായ ഊർജ സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന സുപ്രധാന പദ്ധതി ഇന്ത്യയിൽ തുടരാൻ യു.എസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനുമായി കരാറിലെത്തിയതിൽ സന്തോഷമുണ്ട്. കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ വിജയിച്ചുവെന്നും ചൈന പരാജയപ്പെട്ടുവെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. ഇന്ത്യയും യു.എസും തമ്മിലുള്ളത് പരസ്പര വിശ്വാസത്തിന്റെ പങ്കാളിത്തമാണെന്ന് മോദി പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഉക്രൈനിലെ റഷ്യൻ അധിനിവേശവും ചർച്ചയായി.
സംഘർഷാവസ്ഥ മേഖലയിലെ രാഷ്ട്രീയസാഹചര്യങ്ങളെ ഏതുവിധത്തിൽ ബാധിക്കും, ഇത് എങ്ങനെ ലഘൂകരിക്കാം എന്നീ കാര്യങ്ങളും മോദിയും ബൈഡനും ചർച്ചചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."