'ഉള്ളിൽ തീയുണ്ടാകണം, പിന്നിലോടി സമയം കളയരുത് ' എക്സ്പോയിൽ അധ്യാപകനായി നിറഞ്ഞ് സമദാനി
മലപ്പുറം
സുപ്രഭാതമൊരുക്കിയ എജ്യൂ എക്സ്പോ വേദിയിൽ അധ്യാപകനായി നിറഞ്ഞ് അബ്ദുസമദ് സമദാനി എം.പി. എജ്യൂ എക്സ്പോയുടെ ആദ്യ ദിനത്തിൽ പരിപാടിയുടെ ഉദ്ഘാടകനായിരുന്ന സമദാനി, നിറഞ്ഞുകവിഞ്ഞ വിദ്യാർഥികൾക്കുമുൻപിൽ തികഞ്ഞ അധ്യാപകനായി. നാം ആരുടേയും പിന്നിലോടി സമയം കളയരുതെന്ന് സമദാനി വിദ്യാർഥികളെ ഓർമിപ്പിച്ചു.
പിറകോട്ടോടണം
കരിയറിൽ, ജീവിതത്തിൽ മുന്നോട്ടുകുതിക്കാൻ നമ്മളിടയ്ക്കു പിന്നോട്ടോടണമെന്ന് സമദാനി പറഞ്ഞു. എന്നുവച്ചാൽ, ജീവിതത്തിലെ മുൻ അനുഭവങ്ങളിലൂടെ, പാഠങ്ങളിലൂടെ സഞ്ചരിക്കണം. 'ഓർമകളുണ്ടായിരിക്കണം...' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, സദസ് അതേറ്റുപിടിച്ചു. മെഴുകിതിരി വെട്ടത്തിലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലും പഠിച്ച പഴയകാലം അദ്ദേഹം ഓർത്തെടുക്കുകയും, ആ കാലം മറക്കാതെ പുതിയ കാലത്തോടൊപ്പം സഞ്ചരിക്കണമെന്ന് ഉണർത്തുകയും ചെയ്തു.
മാർക്കല്ല,
അഭിരുചിയാണ് പ്രധാനം
കണക്കിൽ പിന്നിലായിട്ടും താനിപ്പോൾ മുന്നിൽ നിൽക്കുന്നത് കണക്കുകൂട്ടലുകൾ പിഴക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അവനവന്റെ അഭിരുചിയാണ് മനസിലാക്കേണ്ടത്. രക്ഷിതാക്കൾ അതു കണ്ടെത്താൻ ശ്രമിക്കണം. എത്തേണ്ട മേഖലയിലേക്ക് എത്തിപ്പെടാൻ പരിശ്രമിക്കണം. നമ്മുടെ കഴിവുകൾ തിരിച്ചറിയാതെ, മറ്റു മേഖലകളിലേക്ക് തിരിഞ്ഞ് നിങ്ങൾ നിങ്ങളെത്തന്നെ സമ്മർദത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വികാരങ്ങൾ
മരവിച്ചുപോകരുത്
ചെറുപ്പമാണ്. ജീവിതത്തെയും കരിയറിനെയും കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടാകും. അതു സ്വയം കെടുത്തിക്കളയരുത്. ലഹരിക്കടിപ്പെടരുത്. മദ്യത്തേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."