താമസ - തൊഴിൽ നിയമലംഘനം: കുവൈത്തിൽ 34 പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് 34 പ്രവാസികൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായി. ഫർവാനിയ മേഖലയിൽ നിന്ന് 20 പേരെയും മറ്റിടങ്ങളിൽ നിന്നായി 14 പേരെയുമാണ് പിടികൂടിയത്.
തൊഴിൽ നിയമവും താമസ നിയമവും ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇവർക്കെതിരെ നടപടിയുണ്ടാകും. പിടിയിലായവരെല്ലാം വിവിധ രാജ്യങ്ങളിൽ നിന്ന് ഉള്ളവരാണ്.
സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശിവതകരണത്തിന്റെ ഭാഗമായി നിരവധിപേർക്ക് കുവൈത്തിൽ നിന്നും ജോലി പോകാനിരിക്കെയാണ് ഇത്തരം സംഭവങ്ങൾ കൂടി ഉണ്ടാകുന്നത്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."