HOME
DETAILS

പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം 31നകം

  
backup
May 28 2021 | 02:05 AM

fcgbcxgfvbxc
 
കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായി. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എ.ഡി.ജി.  പി ഇ.ജെ ജയരാജന്‍, ഡിവൈ.എസ്.പി ടി.കെ രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലിസ് സംഘമാണ് ഏറെ വിവാദമായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയത്. എ.ഡി.ജി.പി ഇ.ജെ ജയരാജന്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച കേസില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ അനുമതിയോടെ 31നകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
 
പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയ അന്വേഷണസംഘം ഇതു സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍നിന്ന് പൊളിച്ചെടുത്ത ടൈല്‍സില്‍ രക്തക്കറയുള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. നിര്‍ണായകമായ ഫൊറന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം പൂര്‍ത്തിയാക്കുകയായിരുന്നു.
നേരത്തെ അന്വേഷണം നടത്തിയ സംഘങ്ങള്‍ കണ്ടെത്തിയ ശുചിമുറിയിലല്ല പീഡനം നടന്നതെന്നാണ് പുതിയ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതാണ് കേസില്‍ നിര്‍ണായകമായതെന്നറിയുന്നു.
 
സ്‌കൂളിലെ രണ്ടു ശുചിമുറികളിലേയും ടൈല്‍സ് പൊട്ടിച്ചെടുക്കുകയും മണ്ണ് ശേഖരിക്കുകയും ചെയ്ത പൊലിസ് ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. പീഡനത്തിനിടെ രക്തസ്രാവമുണ്ടായെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശുചിമുറികളില്‍നിന്ന് രക്തസാമ്പിളുകള്‍ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തിയത്. കൊളുത്തുള്ള ശുചിമുറിയിലും കൊളുത്തില്ലാത്ത ശുചിമുറിയിലും വച്ച് പീഡനത്തിനിരയായെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പീഡനവിവരം പെണ്‍കുട്ടി കൂട്ടുകാരികളോടു പറഞ്ഞതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുകാരികളായ വിദ്യാര്‍ഥിനികളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.
 
ഇവരുടെ മൊഴി നേരത്തെയുള്ള അന്വേഷണസംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ല. തെളിവെടുപ്പില്‍ മുന്‍ അന്വേഷണസംഘങ്ങളുടെ ചില കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണെന്നു കണ്ടെത്തിയതായി പുതിയ സംഘം വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ അധ്യാപകനും ബി.ജെ.പി പ്രാദേശിക നേതാവുമായ കടവത്തൂരിലെ കുനിയില്‍ പത്മരാജന്‍ സ്‌കൂളില്‍വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പത്മരാജനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചതിനെതുടര്‍ന്ന് പ്രതിക്ക് പിന്നീടു ജാമ്യം ലഭിച്ചിരുന്നു.
ലോക്കല്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തിരുന്നു, ഐ.ജിയുടെ ഫോണ്‍ സംഭാഷണം പുറത്തായത് വിവാദമായതോടെയാണ് പുതിയ സംഘത്തെ നിയോഗിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago