HOME
DETAILS

സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരും; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍- live

  
backup
May 28 2021 | 03:05 AM

governor-s-speech-at-assembly-kerala2021-may

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖാപന പ്രസംഗം നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിക്കുന്നു. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അസാധാരണ ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രതിസന്ധിക്കിടയിലും കൊവിഡിനെ പ്രതിരോധിക്കാനായി. എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി 1000 കോടി രൂപ അധികമായി ചെലവാക്കും. വാക്‌സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെന്‍ഡര്‍ വിൡക്കാന്‍ നടപടി തുടങ്ങി. വാക്‌സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃകാപരമാണ്.

നയപ്രഖ്യാപനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

  • കൊവിഡ്‌ ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി
  • കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ സഹായം സര്‍ക്കാര്‍ ചെയ്തു
  • കൊവിഡ്‌ മരണങ്ങളുടെ നിരക്ക് കുറയ്ക്കാനായി
  • നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി
  • ആശുപത്രികളിൽ ഐസിയും ബെഡുകളും വെന്റിലേറ്ററുകളും ഓക്സിജൻ വിതരണവും വർധിപ്പിച്ചു
  • ആരോഗ്യമേഖലയിൽ സമഗ്ര പാക്കേജിനായ് 1000 കോടി രൂപ മാറ്റിവച്ചു
  • ​പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു
  • 6.6 ശതമാനം സാമ്പത്തിക വളർച്ച ആണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം . എന്നാൽ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു
  • 1206 ആയുർരക്ഷാ ക്ലിനിക്കുകൾ തുടങ്ങും
  • കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും
  • കൃഷിഭവനുകൾ സ്മാർട്ട് കൃഷി ഭവനുകളാക്കും, പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടും
  •  അഞ്ചുവര്‍ഷം കൊണ്ട് കാർഷിക ഉത്പാദനം 50% വർധിപ്പിക്കും
  • കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും
  • വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കും
  • കേരള ബാങ്ക് ആധുനികവൽക്കരണം വേഗത്തിൽ ആക്കും
  •  കൂടുതൽ പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും
  • അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകും. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
  • സ്റ്റാർട്ട് അപ് മിഷൻ 3,900 സ്റ്റാർട്ടപ്പുകൾ തുടങ്ങി
  • ശബരിമല ഇടത്താവളം പദ്ധതി കിഫ്ബി സഹായത്തോടെ വികസിപ്പിക്കും
  • സർക്കാർ സേവനങ്ങൾ മുഴുവൻ ഓൺ ലൈൻ വഴി ലഭ്യമാക്കും
  • വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും
  • പാലുത്പാദനം കൂട്ടാന്‍ നടപടി
  • പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍
  • എല്ലാ സര്‍ക്കാര്‍ സ്ഥാപങ്ങളിലും ഇഫയലിങ് സംവിധാനം
  • ഉള്‍പ്രദേശങ്ങളില്‍ മൊബൈല്‍ റേഷന്‍ വിതരണ സംവിധാനം
  • ചെല്ലാനം മത്സ്യബന്ധന തുറമുഖം ഈ വര്‍ഷം
  • കൊവിഡ് പരിശോധനാ ലാബുകള്‍ കുത്തനെ കൂട്ടി
  • സപ്ലൈക്കോയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി വിപുലമാക്കും
  • മൺറോതുരുത്തിൽ കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായ കൃഷി നടത്തും
  • ടെക്നോ പാർക്കും ഇൻഫോ പാർക്കും അടക്കം ഐ.ടി ഇൻഡസ്ട്രി വികസിപ്പിച്ചു
  • ഉന്നത വിദ്യാഭ്യാസത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും
  • രണ്ടാംകാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതി കാര്യക്ഷമമാക്കും
    updating.....

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  15 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  15 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  15 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  15 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  15 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  15 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  15 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  15 days ago