ദേശീയ പണിമുടക്ക്: വാഹന പ്രചരണ ജാഥയ്ക്കു 22നു തുടക്കം
കോട്ടയം: സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് വാഹന പ്രചരണ ജാഥയ്ക്കു ജില്ലയില്‍ 22നു തുടക്കമാകും.
22,23 തീയതികളിലായിട്ടാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്ന് ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു മേഖലകളിലായാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ ജാഥ 22 ന് രാവിലെ ഒന്‍പതിന് കുറിച്ചി ഔട്ട്‌പോസ്റ്റ് ജങ്ഷനില്‍ നിന്ന് ആരംഭിക്കും. വി.എന്‍ വാസവന്‍ ജാഥ ഉദ്ഘാടനം ചെയ്യും.
എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി വി.കെ സന്തോഷ് കുമാറാണ് ഈ മേഖലയിലെ ജാഥയുടെ ക്യാപ്റ്റന്‍.
കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പ്രചരണ ജാഥ കുമരകം ചന്തക്കവലയില്‍ നിന്നാരംഭിക്കും. ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥയുടെ ക്യാപ്റ്റന്‍ സി.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി ഇബ്രാഹിമാണ്.
വൈക്കം, കടുത്തുരുത്തി, പാലാ മണ്ഡലങ്ങളിലെ വാഹന പ്രചരണ ജാഥ വെള്ളൂര്‍ എച്ച്.എന്‍.എല്‍ പടിക്കല്‍ നിന്നാരംഭിക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിവി.ബി വിനു നിര്‍വഹിക്കും. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് ജാഥയ്ക്ക നേതൃത്വം നല്‍കും.
30ന് വൈകിട്ട് സമര പ്രചരണാര്‍ഥം എല്ലാ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനവുമുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി.ജെ വര്‍ഗീസ്( സി.ഐ.ടി.യു), ഫിലിപ്പ് ജോസഫ്( ഐ.എന്‍.ടി.യു.സി)വി.കെ സന്തോഷ് കുമാര്‍ (എ.ഐ.ടി.യു.സി),എന്‍.ബി ഉണ്ണികൃഷ്ണന്‍( എച്ച്.എം.എസ്) മുണ്ടക്കയം സോമന്‍( യു.ടി.യു.സി), ഹലീല്‍ റഹ്മാന്‍( എസ്.ടി.യു),സാജു.എം ഫിലിപ്പ്(എന്‍.എല്‍.സി),റ്റി.ജെ ഭായി( ടി.യു.സി.ഐ), സുധീഷ് വടകര(ഐ.എന്‍.എല്‍.സി),സൗദാമിനി( സേവ),സംയുക്ത ട്രേഡ് യൂനിയന്‍ സമിതി ജില്ലാ കണ്‍വീനര്‍ വി.പി കൊച്ചുമോന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."