HOME
DETAILS
MAL
കുഴല്‍പ്പണക്കവര്‍ച്ച: ബി.ജെ.പി സംസ്ഥാന നേതാവിനെ ചോദ്യംചെയ്തു
backup
May 29 2021 | 04:05 AM
തൃശൂര്‍: കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍ നിന്നു തെരഞ്ഞെടുപ്പുപ്രചാരണത്തിന് കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴല്‍പ്പണം വ്യാജ അപകടമുണ്ടാക്കി കവര്‍ന്ന കേസില്‍ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ അന്വേഷണ സംഘം ചോദ്യംചെയ്തു.
തൃശൂര്‍ പൊലിസ് ക്ലബിലാണ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. കേസിലെ പരാതിക്കാരനായ ആര്.എസ്.എസ് പ്രവര്ത്തകന് ധര്‍മരാജനെ ഫോണില്‍ വിളിച്ചത് സംഘടനാപരമായ ആവശ്യങ്ങള്‍ക്കാണെന്നും പണം ബി.ജെ.പിയുടേതല്ലെന്നുമാണ് ഗണേഷ് അന്വേഷണ സംഘത്തോടു പറഞ്ഞത്.
ഗണേഷിനൊപ്പം കേസില്‍ ചോദ്യംചെയ്യുന്നതിന് വിളിപ്പിച്ച ബി.ജെ.പി സംസ്ഥാന ഓഫിസ് സെക്രട്ടറി ജി. ഗിരീഷ് ഇന്ന് ഹാജരാകും. ഗണേഷിന്റെ മൊഴി പരിശോധിച്ച് കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്ക് അന്വേഷണം നീളാനാണ് സാധ്യത. വ്യാഴാഴ്ച മൊഴിയെടുത്ത ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ വീണ്ടും ചോദ്യംചെയ്യും. തൃശൂരിലായിരിക്കും ചോദ്യംചെയ്യല്‍.
കുഴല്‍പ്പണക്കവര്‍ച്ച: ബി.ജെ.പി സംസ്ഥാന
നേതാവിനെ ചോദ്യംചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."