'പപ്പയെ ഇത്ര ദുർബലനായി ഇതുവരെ കണ്ടിട്ടില്ല' അനിലിന്റെ ബി.ജെ.പി പ്രവേശനത്തിൽ സഹോദരൻ; അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും അജിത് ആന്റണി
തിരുവനന്തപുരം: ബി.ജെ.പിയിൽ ചേരാനുള്ള അനിൽ ആൻറണിയുടെ തീരുമാനം ദുഃഖകരമെന്ന് സഹോദരൻ അജിത് ആൻറണി. അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നു. വാർത്ത വന്നതോടെ പപ്പ ദുഃഖിതനായി മാറിനിൽക്കുകയായി. ഇതിന് മുമ്പ് പപ്പയെ ഇത്രയും ദുർബലനായി കണ്ടിട്ടില്ലെന്നും അജിത് പറഞ്ഞു.
അനിൽ ആന്റണി തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് വിശ്വാസം. ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് അവരാണ്. അനിലിനെ കോൺഗ്രസിൽ നിലനിർത്താൻ നേതൃത്വം ശ്രമിച്ചിട്ടും പരാജയപ്പെട്ടതാകാം. ബി.ജെ.പി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ഇതിന് ഉദാഹരണമാണ്- അജിത് ചൂണ്ടിക്കാട്ടി.
അനില്‍ ആന്റണി തെറ്റ് തിരുത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നില്‍ക്കുന്നത്. അവര്‍ പറയുന്നത് തന്നെ മോദി സര്‍ക്കാര്‍ എന്നാണ്, ബി.ജെ.പി സര്‍ക്കാര്‍ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ് എന്നതിന് അതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോയെന്നും അജിത് പറഞ്ഞു. അനിലിന്റെ ബി.ജെ.പി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായി. അനില്‍ പാര്‍ട്ടിയുമായി പിണങ്ങിനില്‍ക്കും എന്നെ കരുതിയുള്ളു. താന്‍ സജീവ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കുമെന്നും അജിത് വ്യക്തമാക്കി.
ഇന്നലെ വൈകീട്ടാണ് അനിൽ ആന്റണി ഡൽഹിയിൽവെച്ച് ബി.ജെ.പി അംഗത്വമെടുത്തത്. താൻ മരണംവരെ കോൺഗ്രസുകാരനായി തുടരുമെന്നും അനിലിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച് ഇനി പ്രതികരിക്കില്ലെന്നും എ.കെ ആന്റണി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കർണാടകയിൽ അടക്കം അനിലിന്റെ പ്രചാരണത്തിനിറക്കാനാണ് ബി.ജെ.പി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."