അതിരു കടന്ന ആഘോഷം : അബഹയില്‍ കല്യാണ ചടങ്ങില്‍ കയ്യാങ്കളി, കൂട്ടത്തല്ല് ,ഒരു മരണം
ദമ്മാം: കല്യാണ വീട്ടില്‍ യുവാക്കളുടെ അതിരു കടന്ന ആഘോഷം കയ്യാങ്കളിയിലും കൂട്ടത്തല്ലിലും മരണത്തിലും കലാശിച്ചു. സഊദിയിലെ അബഹയിലാണ് സംഭവം. അമിതമായ ശബ്ദത്തില്‍ ഒരു സംഘം പാട്ടു വെക്കുകയും അതിനെ തുടര്‍ന്നുണ്ടായ കലഹവും തര്‍ക്കവുമാണ് ഒരാളുടെ മരണത്തിനു ഇടയാക്കിയത്.
അബഹയിലെ ഖമീസ് മുഷൈതില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കല്യാണ പാര്‍ട്ടിക്കെത്തിയ ഒരു സംഘം യുവാക്കള്‍ അമിതാവേഷത്തില്‍ അത്യുച്ചത്തില്‍ പുരാണ ഐതിഹ്യ
പാട്ടു വെച്ച് ഡാന്‍സ് കളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് അതിരു കടന്നപ്പോള്‍ കല്യാണ ചടങ്ങിനെത്തിയ മധ്യ വയസ്‌കന്‍ കല്യാണ ചടങ്ങിനെ ഇത് അലോസരപ്പെടുത്തുന്നതിനാല്‍ ശബ്ദം കുറക്കാന്‍ ആവശ്യപ്പെടുകയും യുവാക്കള്‍ പാലിക്കാതിരുന്നപ്പോള്‍ മൈക് ഓഫ് ചെയ്യുകയും ചെയ്തു. ഇതില്‍ ക്ഷുപിതരായ ഒരു യുവാവ് ചോദ്യം ചെയ്ത മധ്യ വയസ്‌കനെ ആക്രമിചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു . ഇത് കണ്ടു കൊണ്ടിരുന്ന ഇയാളുടെ മകന്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.പിന്നീട് കൂട്ടത്തല്ലായിരുന്നു നടന്നത്. ഇയാള്‍ അത്യാസന്ന നിലയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയും തുടരന്വേഷണത്തിനായി ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്‌ളിക് പ്രോസിക്യൂട്ടിന് കൈമാറുകയും ചെയ്തതായി അസീര്‍ പോലീസ് മേധാവി ക്യാപ്റ്റന്‍ സായിദ് അല്‍ ഖഹ്ത്താനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."