നിങ്ങളുടെ ആധാര്‍ ഡാറ്റ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ?? വീട്ടിലിരുന്ന് അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം
എല്ലാ ഇന്ത്യക്കാരും കയ്യില്‍ കരുതേണ്ട ഔദ്യാഗിക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍കാര്‍ഡ്. പല ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അല്ലാതെയും പലയിടത്തും ആധാര്‍ കാര്‍ഡ് ഉപയോഗിക്കാറുണ്ട്. സിം കാര്‍ഡ് എടുക്കുന്നതിനും ഹോട്ടലില്‍ റൂം എടുക്കുമ്പോള്‍ ഐഡി പ്രൂഫായും അങ്ങനെ നിരവധി ആവശ്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാറുണ്ട്.
പക്ഷേ അത്തരം ആവശ്യങ്ങള്‍ക്ക് നല്‍കുന്ന നിങ്ങളുടെ ആധാര്‍നമ്പര്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. പലരും ചതിയില്‍ പെട്ട ശേഷമാണ് സത്യാവസ്ഥ തിരിച്ചറിയുന്നത്. എന്നാല്‍ ഇനി അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാം. നിങ്ങളുടെ ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം മനസിലാക്കാം. എങ്ങനയെന്നല്ലേ..
നേരെ യു.ഐ.ഡി.എ.ഐയുടെ ഔദ്യാഗിക വൈബ്‌സൈറ്റ് https://uidai.gov.in/ ഓപണ്‍ ചെയ്യുക. തുടര്‍ന്ന് ആധാര്‍ സര്‍വിസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ആധാര്‍ ഒതന്റിക്കേഷന്‍ ഹിസ്റ്ററി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്പറും മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യണം. അതോടെ ആറുമാസത്തിനുള്ളില്‍ നിങ്ങളുടെ ആധാര്‍ ഒതന്റിക്കേഷന്‍ ഹിസ്റ്ററി കാണാം. ഇതില്‍ ആരെങ്കിലും ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ https://myaadhaar.uidai.gov.in/file-complaint സൈറ്റില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യാം.
കൂടാതെ നിങ്ങള്‍ക്ക് 1947 എന്ന യുഐഡിഎഐയുടെ എമര്‍ജന്‍സി നമ്പറിലേക്ക് നേരിട്ട് വിളിച്ച് പരാതി സമര്‍പ്പിക്കാവുന്നതാണ്. [email protected] എന്ന ഇ മെയില്‍ വിലാസത്തിലും പരാതി നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."