'ആവശ്യം നടക്കട്ടെ പണം പിന്നീട് അടയ്ക്കാം',യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ഇ.എം.ഐ ഓപ്ഷന്‍ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ
യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ഇ.എം.ഐ ഓപ്ഷന്‍ അവതരിപ്പിച്ച് ഐ.സി.ഐ.സി.ഐ. ഇനി കയ്യില്‍ പണം കുറവായതിന്റെ പേരില്‍ സാധനം വാങ്ങാതിരിക്കേണ്ട. പണം കടം നല്‍കാന്‍ യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നവര്‍ക്ക് ഇഎംഐ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്.
ബാങ്കിന്റെ 'Buy Now, Pay Later' ഓപ്ഷന്‍ യോഗ്യത നേടിയ ഉപയോക്താക്കള്‍ക്കാകും PayLater EMI ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പറ്റുക. ഒരു ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ, അതേ രീതിയിലാകും ഈ സേവനവും, എന്നാല്‍ ഇവിടെ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതിനു പകരം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നു.
ഗാഡ്‌ജെറ്റുകള്‍, ഭക്ഷണം, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, യാത്രകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ശ്രേണിയിലുള്ള വാങ്ങലുകള്‍ക്ക് ഈ സേവനം ലഭ്യമാണ്.
അതേസമയം 10,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ മാത്രമാകും ഇത്തരത്തില്‍ ഇഎംഐ ഓപ്ഷനിലേയ്ക്കു മാറ്റാന്‍ സാധിക്കുക.
എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
- നിങ്ങള്‍ക്ക് ആവശ്യമായ സാധാനങ്ങളോ, സേവനങ്ങളോ ഒരു റീട്ടെയിലര്‍ ഷോപ്പില്‍ നിന്നു വാങ്ങുക.
- ഇടപാട് പൂര്‍ത്തിയാക്കാന്‍ iMobile Pay ആപ്പിലെ 'Scan any QR' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- ഇടപാട് മൂല്യം 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ PayLater EMI ഓപ്ഷന്‍ ദൃശ്യമാകും.
- 3, 6 അല്ലെങ്കില്‍ 9 ആവശ്യമായ ഇഎംഐ കാലാവധി തെരഞ്ഞെടുക്കുക. (പലിശ, സര്‍വീസ് ചാര്‍ജ് പോലുള്ള വിവരങ്ങളും ഇതോ വിന്‍ഡോയില്‍ കാണാനാകും).-തുടര്‍ന്ന് നിങ്ങളുടെ പിന്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തീകരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."