HOME
DETAILS

അഞ്ച് ദ്വീപുകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി

  
backup
May 31, 2021 | 10:03 PM

6541-25412


കവരത്തി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി. തലസ്ഥാനമായ കവരത്തി, കല്‍പേനി, ആന്ത്രോത്ത്, അമിനി, മിനിക്കോയ് ദ്വീപുകളിലാണ് ഒരാഴ്ച കൂടി കര്‍ശന നിയന്ത്രണം നീട്ടികൊണ്ട് ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി ഉത്തരവിട്ടത്.


താരതമ്യേന രോഗവ്യാപനം കുറഞ്ഞ അഞ്ച് ദ്വീപുകളില്‍ കര്‍ഫ്യു രാത്രി മാത്രമാക്കി മാറ്റി. കില്‍ത്താന്‍, ചെത്ത്‌ലത്ത്, ബിത്ര, കട്മത്ത്, അഗത്തി ദ്വീപുകളിലാണ് കര്‍ഫ്യുവില്‍ ഇളവ് നല്‍കിയത്. ലക്ഷദ്വീപില്‍ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം ആകെ 2006 ആയി മാറി.
കവരത്തിയില്‍ 1025 പേരാണ് ചികിത്സയില്‍. ആന്ത്രോത്ത് 487, കല്‍പേനി 138, അമിനി 73 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഏഴ് ഉന്നത ഉദ്യോഗസ്ഥരെ ദ്വീപുകളിലേക്ക് വിന്യസിച്ചു. അമിത് സറ്റിജ (അമിനി, കടമത്ത് ), ശിവകുമാര്‍ (ആന്ത്രോത്ത് ), വിജേന്ദ്ര സിങ് റാവത്ത് ( കല്‍പേനി ), എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥരെയും അമിത് വര്‍മ്മ ഐ.പി.എസ് (മിനിക്കോയ് ), എ.ടി ദാമോദര്‍ ഐ.എഫ്.എസ് (അഗത്തി ),സി.പി മിശ്ര ഡാനിക്‌സ് (ചെത്ത്‌ലത്ത്), ലേഖരാജ് ഡാനിക്‌സ് ( കില്‍ത്താന്‍ ) എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ ദ്വീപുകളില്‍ തങ്ങി പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  6 days ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  6 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  6 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  6 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  6 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  6 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  6 days ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  6 days ago